കോഴിക്കോട്: ഓട്ടത്തിനിടെ കെ എസ് ആർ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. താമരശ്ശേരിയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനാണ് ഇന്ന് രാവിലെ 7.45ഓടെ തീപിടിച്ചത്. During the run, the tire of the KSRTC bus caught fire
മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിർത്തുകയായിരുന്നു.
അഗ്നിരക്ഷാസേനയും മുക്കം പോലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.