web analytics

അമ്മായിയമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചില്ല; ഭര്‍ത്താവിനെ ഭാര്യ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് ഭാര്യ; ഓടിരക്ഷപെട്ട് ഭർത്താവ്

അമ്മായിയമ്മ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഓടി രക്ഷപെട്ടു. തമിഴ്‌നാട് സ്വദേശിയായ . 37 കാരൻ സുരേഷ് ആണ് ഭാര്യ നളിനിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. സുരേഷിന്റെ പരാതിയിൽ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. (Wife stabbed her husband with scissors for he did not eat food made by mother-in-law)

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

നാല് വര്‍ഷം മുമ്പാണ് തന്റെ ഒരു സുഹൃത്ത് വഴി ഇയാള്‍ നളിനിയുമായി പരിചയത്തിലായത്. 2021ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ബംഗളുരുവിലെ ബനശങ്കരിയിലാണ് ഇരുവരും താമസിച്ചിരുന്നത്. നളിനിയുടെ മാതാപിതാക്കളും ഇവരുടെ വീടിനടുത്താണ് താമസിക്കുന്നത്.

ജൂണ്‍ 26ന് രാത്രിയോടെയാണ് സുരേഷും നളിനിയും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. വൈകുന്നേരം സുരേഷും നളിനിയും ഇവരുടെ മകനും കൂടി അടുത്തുള്ള പാര്‍ക്കില്‍ പോയിരുന്നു. രാത്രിയായപ്പോഴേക്കും നളിനിയേയും മകനെയും വീട്ടിലാക്കിയ ശേഷം സുരേഷ് അടുത്തുള്ള ബാര്‍ റെസ്റ്റോറന്റില്‍ പോയി അല്‍പ്പം മദ്യപിച്ചു.

വീട്ടിലെത്തി സുരേഷ് സോഫയിലിരിക്കുമ്പോഴായിരുന്നു നളിനി തന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് രാത്രിയ്ക്കുള്ള ഭക്ഷണവുമായി എത്തിയത്. എന്നാല്‍ താന്‍ ഭക്ഷണം കഴിച്ചുവെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ രാത്രി പതിനൊന്നരയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.തന്റെ വീട്ടില്‍ നിന്നുകൊണ്ട് വന്ന ഭക്ഷണം കഴിക്കാത്തതിന് നളിനി സുരേഷിനെ ശകാരിക്കുകയും ചെയ്തു.

സുരേഷ് തന്റെ പാചകത്തെ കുറ്റം പറഞ്ഞത് നളിനിയ്ക്ക് ഇഷ്ടമായില്ല. മാത്രമല്ല തന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സുരേഷ് പറഞ്ഞു. ഇതു പറഞ്ഞതോടെ നളിനി സുരേഷിനെ ആക്രമിക്കുകയായിരുന്നു. കൈയ്യില്‍ കിട്ടിയ കത്രിക കൊണ്ട് നളിനി സുരേഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തലയിലും മുതുകിലും സുരേഷിന് പരിക്കേറ്റു. ഒരുവിധം വീടിന് പുറത്തേക്കോടിയ സുരേഷ് നേരെ നളിനിയുടെ മാതാപിതാക്കളുടെ വീട്ടിലേക്കാണ് പോയത്.

എന്നാല്‍ നളിനിയുടെ അമ്മ സുരേഷിനെ വഴക്ക് പറയുകയാണുണ്ടായത്. പരാതിയുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുവെന്ന് അവര്‍ പറഞ്ഞു. ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിയ സുരേഷ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സുരേഷിന് പിന്നാലെ നളിനിയും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

പരാതി കേട്ട ശേഷം ഇരുവരെയും പോലീസ് വിളിച്ചുവരുത്തി. എന്നാല്‍ അപ്പോഴും ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും കൗണ്‍സിലിംഗിന് വിധേയരാക്കിയശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തമിഴ്‌നാട് സ്വദേശിയായ സുരേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറില്‍ ഒരു ഹോട്ടല്‍ നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തിലേറെയായി കടുത്ത ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ,...

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Related Articles

Popular Categories

spot_imgspot_img