മാന്നാർ കല കൊലക്കേസ്; അനിൽ ഇസ്രയേലിൽ തന്നെ, തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും

ആലപ്പുഴ: പരപുഷ ബന്ധം സംശയിച്ച് മാന്നാറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം.Mannar Kala murder case

 മൂന്ന് മാസം മുമ്പാണ് അനിൽ ഇസ്രയേലിലേക്ക് പോയത്. അനിലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ അനിൽ ഇസ്രയേലിൽ ആശുപത്രിയിലാണെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. 

പാസ്പോർട്ട് രേഖകൾ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്. മൂന്നുമാസമായി ഇയാൾ ഇസ്രായേലിൽ തന്നെയുണ്ടെന്ന് പരിശോധനയിൽ പൊലീസിന് വ്യക്തമായി. അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും.

പതിനഞ്ച് വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന പൊലീസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. 

മൂന്ന് മാസം മുമ്പാണ് അനിൽ ഇസ്രയേലിലേക്ക് പോയത്. അനിലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ അനിൽ ഇസ്രയേലിൽ ആശുപത്രിയിലാണെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്.

കലയെ കാണാതായതിന് ശേഷം പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കല കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതാണെന്ന വാദം അനിൽ ഉയർത്തിയതോടെ അന്വേഷണം നിലച്ചു.

 പിന്നീട് പതിനഞ്ച് വർഷത്തിനിപ്പുറം അമ്പലപ്പുഴ പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തിൽ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്.

 ഇതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ബന്ധുക്കളായ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

കലയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിനെ തുടർന്ന് പൊലീസ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തി ചില അവശിഷ്ടങ്ങൾ പുറത്തെടുത്തു. 

ഈ അവശിഷ്ടങ്ങളിൽ ഫോറൻസിക് പരിശോധന നടത്തിയ ശേഷം മാത്രമേ ഇത് കലയുടെ മൃതദേഹമണോ എന്ന് വ്യക്തമാകൂ.

എന്നാൽ കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. 

മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല.

സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചുവെന്ന് പ്രതികളുടെ മൊഴിയിലും പൊലീസിന് സംശയമുണ്ട്. സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച മൃതദേഹം തെളിവ് നശിപ്പിക്കാന്‍ കൂട്ടുപ്രതികള്‍ അറിയാതെ അനില്‍ അവിടെ നിന്ന് മാറ്റിയെന്നാണ് പൊലീസ് സംശയം. അനിലിനെ ഇസ്രയേലില്‍ നിന്ന് എത്തിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിൽ...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ

ബാങ്കിനുള്ളിൽ ജീവനക്കാരി മരിച്ച നിലയിൽ കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയെ ബാങ്കിനുള്ളിൽ...

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്

ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ് ഓണക്കാലത്ത് തമിഴ്നാട്...

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടിയിൽ സമഗ്ര മാറ്റം....

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട്

സുരേഷ് ഗോപിക്കും കുടുംബത്തിനും ഇരട്ടവോട്ട് തൃശൂർ: തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക്...

Related Articles

Popular Categories

spot_imgspot_img