web analytics

മലയാളിയുടെ തീന്മേശയിൽ ഇനി കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചിയെത്തും ! മലയാളികളുടെ സ്റ്റാർട്ടപ്പ് വൻ ഹിറ്റ്

മലയാളിയുടെ തീന്മേശയിൽ കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചി തരംഗമാകുന്നു. കൊച്ചിയിലെ സ്റ്റാർട്ടപ്പയായ ഗ്രീനോവേറ്റീവ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ‘ഗ്രീൻ മീറ്റ്” വിപണിയിലെത്തിച്ചത്. സുഹൃത്തുക്കളായ പി.ജി. ഉണ്ണിക്കൃഷ്‌ണൻ, ധീരജ് മോഹൻ എന്നിവരാണ് പുതിയ സംരംഭത്തിന്റെ പിന്നിൽ.(Cholesterol-free vegetarian meat will reach Malayalee’s dinner table!)

എൻജിനിയറിംഗ് ബിരുദവും ജോലിയും നേടിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെ കൊച്ചി കേന്ദ്രത്തിൽ എം.ബി.എ പഠിക്കാനെത്തിയതാണ് മാള സ്വദേശി പി.ജി. ഉണ്ണിക്കൃഷ്‌ണനും തിരൂർ സ്വദേശി ധീരജ് മോഹനും. ചായച്ചർച്ചകളിൽ പതിവ് വിഷയം ഭക്ഷണമായിരുന്നു. പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനാണ് വെജിറ്റേറിയൻ ഇറച്ചി വിഷയമാക്കിയത്.

മൃഗമാംസത്തിന് തുല്യമായി സസ്യ ഇറച്ചി ഉണ്ടാക്കാമോയെന്ന ചിന്തയിലാണ് ഗ്രീൻ മീറ്റ് പിറന്നത്. കാഴ്‌ചയിലും കറിയിലും രുചിയിലുമെല്ലാം ഒറിജിനലിനെ വെല്ലുന്ന ഇറച്ചിയാണിത്. പോഷകങ്ങളെല്ലാമുണ്ടെങ്കിലും ഇറച്ചിയിൽ കൊളസ്ട്രോളുമില്ല.
യെല്ലോ പീ പയർ, സോയാബീൻ, ചോളം എന്നിവ പ്രത്യേകം സംസ്‌കരിച്ച് കൂട്ടാക്കിയാണ് ഗ്രീൻ മീറ്റൊരുക്കുന്നത്. ചോളമാണ് പ്രധാന അസംസ്‌കൃതവസ്‌തു.

കടല, ഉലുവ, അരി തുടങ്ങിയവയിൽ നിന്ന് പ്രോട്ടീൻ സംസ്‌കരിച്ചെടുക്കും. ഇറച്ചിയിലെ നാരുകളുൾപ്പെടെ (ഫൈബറുകൾ) സൃഷ്‌ടിക്കും. ഇവ സംയോജിപ്പിച്ച് ഇറച്ചിയുടെ രൂപത്തിൽ ഗ്രീൻ മീറ്റ് തയ്യാറാക്കുകയാണ് ചെയ്യുന്നത്.

ഗവേഷണസ്ഥാപനങ്ങൾ പിന്തുണച്ചതോടെ ഫോർമുല തയ്യാറാക്കി.ഫോർമുല കണ്ടെത്തിയതോടെ 2019ൽ സ്റ്റാർട്ടപ്പ് രൂപീകരിക്കുകയായിരുന്നു കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ക്രിബ്സ് ബയോനെസ്റ്റിലാണ് ഗ്രീൻ മീറ്റിന്റെ ലബോറട്ടറി. ദിവസവും 50 കിലോ ഉത്പാദിപ്പിക്കും. സ്വന്തം യൂണിറ്റ് സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സ്ഥാപകർ. ജനുവരിയിൽ പായ്‌ക്കറ്റിലാക്കി വിപണിയിലെത്തിച്ചപ്പോൾ ഹിറ്റുമായി. ഓൺലൈനിലാണ് വില്പന.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

Related Articles

Popular Categories

spot_imgspot_img