web analytics

പൊരുതി നേടി ഇംഗ്ലണ്ട്; കടന്നു കൂടി ക്വാർട്ടറിൽ; സ്‌ലൊവാക്യയെ തോൽപ്പിച്ചത് 2-1 ന്

ഷാൽക്കെ: യൂറോകപ്പ് പ്രീ ക്വാർട്ടറിന്റെ അവസാന മിനിറ്റ് വരെ പുറത്താവൽ ഭീതിയിലായിരുന്ന ഇംഗ്ലണ്ടിനെ ക്വാർട്ടറിലേക്ക് പിടിച്ചുകയറ്റി യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെയും ക്യാപ്റ്റൻ ഹാരി കെയ്നിന്റെയും ഗോളുകൾ.The goals of young player Jude Bellingham and captain Harry Kane took England to the quarter.

ജൂലൈ 6ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ നേരിടും. ആദ്യ പകുതിയിൽ തന്നെ 5 താരങ്ങൾ മഞ്ഞ കാർഡ് കണ്ട കളി പലപ്പോഴും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി.

ഇംഗ്ലണ്ട് പ്രതിരോധ താരങ്ങളുടെ പിഴവിൽ നിന്നാണു സ്‌ലൊവാക്യ അപ്രതീക്ഷിതമായി ആദ്യം സ്കോർ ചെയ്തത്. പിന്നിൽ നിന്ന് ഉയർന്നു വന്ന പന്ത് ഫോർവേഡ് ഡേവിഡ് സ്ട്രെലെക് കാലിൽ നിയന്ത്രിച്ചു നിർത്തി.

ഇംഗ്ലണ്ട് ബോക്സിലേക്ക് ഓടിയെത്തിയ മറ്റൊരു ഫോർവേഡ് ഇവാൻ സ്ക്രാൻസ് കൃത്യമായി പന്തു വാങ്ങി ഫിനിഷ് ചെയ്തു. ഇംഗ്ലിഷ് പ്രതിരോധനിര പൊസിഷൻ വീണ്ടെടുക്കും മുൻപ് സ്കോർ 1–0.

രണ്ടാം പകുതിയുടെ 50–ാം മിനിറ്റിൽ ഡിഫൻഡർ കെയ്റൺ ട്രിപ്പിയറിന്റെ അസിസ്റ്റിൽ നിന്നു യുവതാരം ഫിൽ ഫോഡൻ പന്ത് വലയിലെത്തിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിധിച്ചു.

സ്കോർ തുല്യമാക്കാൻ ഇംഗ്ലണ്ട് നടത്തിയ തീവ്രശ്രമങ്ങളിൽ നിന്നാണ് ഇൻജറി സമയത്ത് സമനില ഗോൾ വീണത്. സ്‌ലൊവാക്യൻ കോർണർ ഫ്ലാഗിനു സമീപത്തു നിന്നു ഗോളിലേക്കുള്ള കൈൽ വോക്കറിന്റെ ലോങ് ത്രോ മാർക്ക് ഗുയി ബോക്സിലേക്കു ഫ്ലിക് ചെയ്തു.

പന്ത് നോക്കി നിന്ന ജൂഡ് ബെല്ലിങ്ങാമിന്റെ തകർപ്പൻ ഓവർഹെഡ് കിക്ക് സ്‌ലൊവാക്യയുടെ ഗോളി മാർട്ടിൻ ഡുബ്രാവ്ക നോക്കി നിൽക്കെ വലയിലേക്ക്. സ്കോർ: 1–1.

എക്സ്‌ട്രാ ‌ടൈമിന്റെ തുടക്കത്തിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണു ഇംഗ്ലണ്ട് വിജയഗോൾ നേടിയത്. പകരക്കാരനായി എത്തിയ കോൾ പാമർ ബോക്സിലേക്കു നൽകിയ ഫ്രീകിക്ക് ഡുബ്രാവ്ക ക്ലിയർ ചെയ്തെങ്കിലും ഇംഗ്ലണ്ട് താരം എബർഷി എസെയ്ക്കാണു ലഭിച്ചത്.

എസെ പന്ത് ഐവാൻ ടോണിക്കു നൽകി. ഗോളിലേക്ക് ടോണി ഹെഡ് ചെയ്ത ബോൾ ക്യാപ്റ്റൻ ഹാരി കെയ്ന്റെ മുന്നിലേക്ക്. ക്ലോസ്റേഞ്ച് ഹെഡർ സ്കോർ ബോർഡും കളിയും ഇംഗ്ലണ്ടിന് അനുകൂലമാക്കി (2–1).

​െസ്ലാവാക്യൻ പോർവീര്യത്തെ എക്സ്ട്രാ ടൈം ഗോളിൽ മറികടന്നാണ് ഗാരത് സൗത് ഗേറ്റിന്റെ സംഘം കിരീട പ്രതീക്ഷകളിലേക്ക് ഇരച്ചുകയറിയത്.

മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജൂഡ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോളാണ് ഇംഗ്ലീഷുകാരെ പുറത്താവലിന്റെ വക്കിൽനിന്ന് രക്ഷിച്ചെടുത്തത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച കോർണറാണ് ഗോളിലേക്ക് വഴിതുറന്നത്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

Other news

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ; ജനങ്ങളുടെ പോക്കറ്റ് ചോർത്തി പുതിയ നിരക്കുകൾ

ഇരുട്ടടിക്ക് പിന്നാലെ ഇരുട്ടടി; ഇന്ധനവില വീണ്ടും കൂട്ടി! ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ;...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13 മരണം, 20 ഓളം പേർക്ക് പരിക്ക്

വിവാഹയാത്ര ദുരന്തയാത്രയായി; കണ്ടെയ്നർ ട്രക്ക് ഇടിച്ചു കയറി ട്രാവലർ മറിഞ്ഞു; 13...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

Related Articles

Popular Categories

spot_imgspot_img