web analytics

അസൂറികളെ കെട്ടുകെട്ടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്; നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്; സ്വിസ് പട ക്വാര്‍ട്ടറില്‍

ബെര്‍ലിന്‍: യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് വീണ്ടും കപ്പുയര്‍ത്തണമെന്ന ഇറ്റലിയുടെ മോഹങ്ങള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തിയത്.Italy, the current champions, are out of the Euro Cup

എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് ജയം. ആദ്യ പകുതിയില്‍ റെമോ ഫ്രൂലറും രണ്ടാം പകുതിയില്‍ റുബന്‍ വര്‍ഗാസും സ്വിറ്റ്സര്‍ലന്‍ഡിനായി വല ചലിപ്പിച്ചു.

3-4-3 ഫോര്‍മേഷനിലിറങ്ങിയ സ്വിറ്റ്‌സര്‍ലന്‍ഡിനെ 4-3-3 എന്ന ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. വമ്പന്മാരായ ഇറ്റലിക്കെതിരേ തുടക്കം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്.

തുടക്കം മുതല്‍ ഇറ്റലിയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 24ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സുവര്‍ണ്ണാവസരം ലഭിച്ചു. ബോക്‌സിനുള്ളിലേക്ക് സ്വിസ് താരം ബ്രീല്‍ എംബോളോക്ക് പാസ് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോളി തടുത്തു.

സ്വിസ് നിര പിടിമുറുക്കിയതോടെ ഇറ്റലി പരുക്കന്‍ കളി പുറത്തെടുത്തു. എന്നാല്‍ ഇതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സ്വിസ് ടീമിനായി. കാത്തിരിപ്പിനൊടുവില്‍ 37ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡെടുത്തു.

വര്‍ഗാസ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ റെമോ ഫ്രൂലറിന് പിഴച്ചില്ല. ഇതോ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. ആദ്യ പകുതി പിരിയുമ്പോള്‍ ലീഡ് നിലനിര്‍ത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി. 58% പന്തടക്കിവെച്ച സ്വിസ് നിര ഒന്നിനെതിരേ 10 ഗോള്‍ശ്രമങ്ങളാണ് ആദ്യ പകുതിയില്‍ നടത്തിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വിറ്റ്സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്. 37-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. വാര്‍ഗാസ് നല്‍കിയ അസിസ്റ്റില്‍നിന്ന് റെമോ ഫ്രൂലര്‍ ഗോള്‍ നേടുകയായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാമത്തെ ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

46-ാം മിനിറ്റില്‍ വാര്‍ഗാസ് ബോക്സിന് പുറത്തുനിന്ന് പന്ത് ഉയര്‍ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു (2-1). മത്സരം ജയിച്ചതോടെ സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി! ‘മഹാനടനെ നമുക്ക് മനസ്സിലാക്കാൻ പറ്റിയില്ല’; സൈബർ ആക്രമണങ്ങളിൽ കടുത്ത അമർഷം

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ അനാവശ്യ വിവാദങ്ങളിലും തുടർന്നുണ്ടായ ഹീനമായ...

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു

തഴയപ്പെട്ടവനിൽ നിന്ന് ലോകകപ്പ് നായകനിലേക്ക്; ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച സഞ്ജു ലോകകപ്പിന് മുന്നോടിയായി...

Related Articles

Popular Categories

spot_imgspot_img