web analytics

മെസ്സി ഇല്ലെങ്കിലും അർജൻ്റീന സ്ട്രോങ്ങാ, ഡബിൾ സ്ട്രോങ്ങ്; ലാതുറോ മാര്‍ട്ടിനെസിൻ്റെ ഇരട്ട പ്രഹരത്തിൽ അടിതെറ്റി വീണ് പെറു

മയാമി: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട അവസാന മത്സത്തിൽ മെസി ഇല്ലാതെ കളത്തിലിറങ്ങിയ അർജന്റീനക്ക് ജയം. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന തോൽപ്പിച്ചു.Argentina won the final match of the Copa America group stage without Messi

ലാതുറോ മാര്‍ട്ടിനെസാണ് രണ്ട് ഗോളുകളും നേടിയത്. ഇതോടെ ഗൂപ്പ് ചാംപ്യന്മാരായി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി.

ക്വാര്‍ട്ടറില്‍ ഇക്വഡോര്‍ അല്ലെങ്കില്‍ മെക്‌സിക്കോ എന്നിവരില്‍ ഒരു ടീമായിരിക്കും അര്‍ജന്റീനയുടെ എതിരാളി. കാനഡയാണ് അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു ടീം.

47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. മൂന്നു മത്സരങ്ങളും വിജയച്ച അർജന്റീന, ഗ്രൂപ്പ് എയിൽ ചാംപ്യന്മാരായാണ് മുന്നേറ്റം.

ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച് അർജന്റീന, നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ബിയില്‍ തിങ്കളാഴ്ച നടക്കുന്ന മെക്‌സിക്കോ ഇക്വഡോര്‍ മത്സരത്തിലെ വിജയികളെ ജൂലൈ 4ന് അര്‍ജന്റീന നേരിടും.

പരുക്കേറ്റ ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഇന്നു കളത്തിലിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.

ലൗറ്റാരോ മാര്‍ട്ടിനസ് മൂന്നു മത്സരങ്ങളിലും അര്‍ജീന്റീനയ്ക്കായി ഗോള്‍ നേടി. തോൽവിയോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി. ഇന്നു നടന്ന കാനഡ – ചിലെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. രണ്ടാം പാതിയിലാണ് രണ്ട് ഗോളും പിറന്നത്.

ഇതിനിടെ ലിയാന്‍ഡ്രോ പരേഡസ് പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍.

12 ഷോട്ടുകളില്‍ അര്‍ജന്റീനയുടെ ആറ് ഷോട്ടുകളും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ രണ്ടെണ്ണം ഗോള്‍വര കടന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ തന്ത്രം പുറത്തെടുക്കുന്നു

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ...

Related Articles

Popular Categories

spot_imgspot_img