ആദിവാസികൾ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ്‌ നടത്തണമെന്നു മന്ത്രി: രക്ത സാമ്പിളുകളുമായി മന്ത്രിയുടെ വീട്ടിൽ പ്രതിഷേധം




പിതൃത്വം തെളിയിക്കാൻ ആദിവാസികൾ ടെസ്റ്റ് നടത്തണമെന്ന, രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലവറിന്റെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം. ഭാരത് ആദിവാസി പാർട്ടിയുടെ (ബിഎപി) നേതൃത്വത്തിൽ നൂറോളം പേർ ജയ്പൂരിൽ മന്ത്രിയുടെ വസതിയിലേക്ക് രക്തസാമ്പിളുകളുമായി പ്രതിഷേധ മാർച്ച് നടത്തി. (Tribes demand DNA test to prove paternity: Protest at minister’s house with blood samples)

മന്ത്രിയുടെ വീട് വളയാൻ പദ്ധതിയിട്ട സംഘത്തെ പൊലീസ് അംബേദ്കർ സർക്കിളിൽ തടഞ്ഞു. തുടർന്ന് കയ്യിൽ കരുതിയിരുന്ന രക്തസാമ്പിളുകൾ ഇവർ പൊലീസിന് നൽകി.


ആദിവാസി വിഭാഗങ്ങൾ സ്വയം ഹിന്ദുക്കളായി കണക്കാക്കുന്നില്ലെങ്കിൽ, അവർ പിതൃത്വം തെളിയിക്കണമെന്നായിരുന്നു ദലിവറിന്റെ പരാമർശം. ബിഎപി എംപി രാജ്കുമാർ റോവത്തിന്റെ നേതൃത്വത്തിലാണ് മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.
ജൂൺ 21,22 തീയതികളിൽ ദിലവർ നടത്തിയ വിവാദ പരാമർശങ്ങളുടെ ചുവട് പിടിച്ചായിരുന്നു പ്രതിഷേധം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റോവത്ത് മാധ്യമങ്ങൾക്ക് നൽകിയ ഒരു പ്രസ്താവനയ്ക്ക് മറുപടിയായാണ് ദലിവർ വിവാദ പരാമർശമുന്നയിച്ചത്. താൻ ഹിന്ദുവായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന റോവത്തിന്റെ പ്രസ്താവനയോട് എക്‌സിലൂടെയായിരുന്നു ദലിവറിന്റെ മറുപടി.

“ദേശത്തെയും സമൂഹത്തെയും വിഭജിക്കാൻ ശ്രമിക്കുന്നവരോട് ഞങ്ങൾ പൊറുക്കില്ല. ഒരാളുടെ പൂർവികരിൽ നിന്ന് തന്നെ മനസ്സിലാക്കാം അയാൾ ഹിന്ദുവാണോ അല്ലയോ എന്ന്. പൂർവികരുടെ പരമ്പര രേഖപ്പെടുത്താനുള്ള വിദ്യകളുണ്ട്. ഇത്തരക്കാർ വംശപാരമ്പര്യം സ്ഥിരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാണ് എന്റെ അഭിപ്രായം”- ഇങ്ങനെയായിരുന്നു പോസ്റ്റ്.

എക്‌സിലെ കുറിപ്പ് വലിയ രീതിയിലാണ് പ്രചരിച്ചത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തു. തുടർന്നാണ് ബിഎപിയുടെ നേതൃത്വത്തിൽ ഗോത്രവിഭാഗക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

Related Articles

Popular Categories

spot_imgspot_img