web analytics

ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; മനുഷ്യൻമാരെ ചന്ദ്രനിലെത്തിക്കാൻ സൂര്യ ഒരുങ്ങുന്നു

മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിനായി ഒരു മെഗാ റോക്കറ്റ് ഒരുങ്ങുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നെക്സ്റ്റ്-ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) അല്ലെങ്കിൽ ‘ സൂര്യ’ എന്ന പേരിലാകും റോക്കറ്റ് നിർമിക്കുന്നത്. ISRO is preparing a mega rocket to send man to the moon

പേടകത്തിൽ ലിക്വിഡ് ഓക്‌സിജൻ, മീഥെയ്ൻ എന്നിവയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളും ക്രയോജനജിക് എഞ്ചിനുകളും ഉണ്ടായിരിക്കും. നിലവിൽ സൂര്യയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ മെഗാറോക്കറ്റാണിതെന്നും എസ് സോമനാഥ് പറഞ്ഞു.

2040 ഓടെ ഭാരതത്തിന്റെ ഗഗൻയാൻ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്നത് സൂര്യ റോക്കറ്റാണ്. മനുഷ്യ-ബഹിരാകാശ ദൗത്യങ്ങൾ സുഗമമായി നടത്തുന്നതിനായി ലോ എർത്ത് ഓർബിറ്റ് പേലോഡ് കപ്പാസിറ്റി 40 ടണ്ണിലധികം ഈ റോക്കറ്റിനുണ്ടായിരിക്കും. 

ഇതിനുപുറമെ പുനരുപയോഗിക്കാൻ സാധിക്കുന്ന ലോഞ്ച് വെഹിക്കിളായ പുഷ്പകിന്റെയും നിർമാണങ്ങൾ ഏകദേശം പൂർത്തിയായി വരികയാണെന്നും ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ നിർമാണവും 2028 ഓടെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img