എഐ അളിയാ, മഴയുണ്ടോ അവിടെ, ചോറുണ്ടായിരുന്നോ; മെറ്റയുടെ ചാറ്റ് ബോട്ടിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മലയാളികൾ

ഏറ്റവും പുതിയ നിര്‍മ്മിതബുദ്ധി ചാറ്റ്‌ബോട്ടായ മെറ്റ എ ഐ അസിസ്റ്റന്റ് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മെറ്റ.Malayalis welcomed Meta’s chat bot with open arms

 വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചര്‍ തുടങ്ങി നിരവധി ആപ്പ്‌ളിക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

 രണ്ടു മാസം മുന്‍പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ ന്യൂസിലാന്റ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്.

ഇതുവരെ മെറ്റ പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും വിപുലമായ മോഡലായ മെറ്റ ലാമ 3യിലാണ് മെറ്റ എഐ നിര്‍മിച്ചിരിക്കുന്നത്.

 അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആശയങ്ങള്‍ ദൃശ്യവത്കരിക്കുന്നതിനും സജ്ജമായ രീതിയിലാണ് ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഫീച്ചറാണ് വളയം. മെറ്റ എഐ സേവനം ഇന്ത്യയിലും ലഭ്യമായി തുടങ്ങിയതിന്റെ ശുഭസൂചനയാണിത്. ചാറ്റ് ജിപിടി പോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് കൊണ്ടുള്ള ചാറ്റ്ബോട്ടാണ് മെറ്റ എഐ.

 മനുഷ്യന്റെ പണി എളുപ്പമാക്കി തരുന്ന സം​ഗതിയാണ് ഇത്. എന്താണ് വേണ്ടതെന്ന് ഒന്ന് സൂചിപ്പിച്ചാൽ മാത്രം മതി. ബാക്കിയെല്ലാം സ്ക്രീനിൽ തരും.

ചിലപ്പോൾ തോന്നാം, ആൾ‌ പാശ്ചാത്യനാണെന്ന്. എന്നാൽ മലയാളം പറഞ്ഞാലും മെറ്റ എഐയ്‌ക്ക് പിടികിട്ടും. ഹായ് എന്താ വിശേഷം, ചോറുണ്ടോ, മഴയുണ്ടോ എന്നൊക്കെ ചോദിച്ചാണ് മെറ്റ എഐയെ മലയാളി സ്വീകരിച്ചത്. 

അതേ സമയം പതിവ് ശൈലിയിലാണ് മലയാളികൾ എഐയെ വരവേറ്റത്. എഐ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പലതും ട്രോളുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.

ചോറുണ്ടോ ബ്രോ, മഴയുണ്ടോ ആശാനേ തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വൈറലാണ്. ചോറുണ്ടോ എന്ന ചോ​ദ്യത്തിന് ലഞ്ച് കഴിച്ചോയെന്ന ഇം​ഗ്ലീഷ് ചോദ്യത്തിന്റെ അനൗപചാരിക മലയാളം കുശലാന്വേഷണമാണെന്നാണ് വിശ​ദീകരണമാണ് എഐ നൽകുന്നത്. 

ഞാൻ എഐ ആണെന്നും എനിക്ക് ശരീരമില്ലെന്നും അതുകൊണ്ട് ആഹാരം വേണ്ടെന്നും എഐ വിശദീകരിക്കുന്നു.

ചാറ്റിം​ഗ് മാത്രമാണ് ജോലിയെന്നും എപ്പോഴും സഹായിക്കാനും ഞാൻ തയ്യാറാണ്. മഴയുണ്ടോ ആശാനെ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ്. 

തനിക്ക് തത്സ‌മയ കാലാവസ്ഥ വിവരങ്ങൾ ലഭിക്കില്ലെന്നും എന്നാൽ മഴയുണ്ടോയെന്ന് അറിയാനുള്ള വഴികൾ‌ പറഞ്ഞ് തരാൻ എനിക്ക് സാധിക്കുമെന്നും എഐ മറുപടി പറയുന്നു. കുശലാന്വേഷണം മാത്രമല്ല, സഹായങ്ങൾ നൽകാനും മെറ്റ എഐയ്‌ക്ക് സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img