web analytics

തട്ട് പൊളിക്കുന്നതിനിടെ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണു; രണ്ടുപേർക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയിൽ പുതുതായി നിര്‍മിച്ച വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ടു മരണം. ചെട്ടികുളങ്ങര സ്വദേശി സുരേഷ്(52), മാവേലിക്കര പുതിച്ചിറയില്‍ ആനന്ദന്‍(55) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു.(Roof of the house collapsed in mavelikkara)

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം നടന്നത്. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പോനകം മംഗാലവടക്കതില്‍ ശിവശങ്കര്‍(39), കാട്ടുവള്ളില്‍,കുറ്റിയില്‍ വീട്ടില്‍ സുരേഷ്(56) എന്നിവർ രക്ഷപ്പെട്ടു.

മാവേലിക്കര മുന്‍സിപ്പാലിറ്റി 8-ാം വാര്‍ഡ് തഴക്കര പുത്തന്‍ പുരയിടത്തില്‍ നിര്‍മ്മിച്ചു കൊണ്ടിരുന്ന പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കുരയുടെ വാര്‍പ്പിനായി ഉപയോഗിച്ച തട്ട് ഇളക്കി മാറ്റുന്നതിനിടെയായിരുന്നു അപകടം നടന്നത്. തട്ടിളക്ക് അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് കൂര മാതൃകയില്‍ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് മേല്‍കൂരയാണ് തകർന്നത്.

Read Also: കെ.കെ.റോഡിൽ കാറുമായി അഭ്യാസം; യുവാവിന്റെ ലൈസൻസ് 15 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു

Read Also: ലേലത്തിനെത്തിയ ഡയാന രാജകുമാരിയുടെ വസ്തുക്കൾക്ക് കിട്ടിയത് ഞെട്ടിക്കുന്ന വില !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img