പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി. ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറിക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നേരത്തെ പേര് മാറ്റില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. (Primary health centers will now be known as ‘Ayushman Arogya Mandir)
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പേരുമാറ്റം അംഗീകരിക്കാനാകില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പേരുമാറ്റം ഒരുജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റമെന്നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിച്ചത്.
അതുകൊണ്ട് അത്തരം ഒരുപേരുമാറ്റം കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.
സംസ്ഥാനത്തെ ആരോഗ്യപദ്ധതിക്കുള്ള കേന്ദ്ര ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് പേരുമാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ബോര്‍ഡില്‍ ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു.
കൂടാതെ കേരള സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യമിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടാവണം. ആരോഗ്യം പരമം ധനം എന്ന് കൂടി ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കണം. 2023 ഡിസംബറിനുള്ളില്‍ ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നത്.
Read More: വീണ്ടും വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ