സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ സേവനകാലാവധി നീട്ടി. ഒരു വർഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹം സർവീസിൽ തുടരും. (Kerala Govt Extends Tenure of Police Chief Shaik Darvesh Saheb)
2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ചുമതലയേറ്റത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ക്ക് ദര്‍വേഷ് സാഹിബ് 1990 ബാച്ചിലെ ഐപിഎസ് ഓഫീസറാണ്. കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ചു. എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പൊലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിൽ പ്രവർത്തിച്ചു.
കേരള പൊലീസ് അക്കാദമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊലീസ് മേധാവിയാകുന്നതിന് മുൻപ് ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. സീനിയോറിട്ട് മറികടന്നാണ് കഴിഞ്ഞ വർഷം ഷെയ്ഖ് ദർവേശ് സാഹിബിനെ സർക്കാർ പൊലീസ് മേധാവിയായി നിശ്ചയിച്ചത്.
അന്ന് പൊലീസ് മേധാവിയെ നിയമിക്കാനുള്ള യുപിഎസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ ജയിൽ ഡിജിപി കെ.പത്മകുമാർ ആയിരുന്നു ഒന്നാമത്. അദ്ദേഹത്തെ തഴഞ്ഞാണ് ദർവേശ് സാഹിബിനെ പൊലീസ് മേധാവിയാക്കിയത്. നിലവിൽ ഫയർഫോഴ്‌സ് ഡയറക്ടറായ കെ പത്മകുമാർ അടുത്ത വർഷം ഏപ്രിൽ 30ന് വിരമിക്കും. ദർവേശ് സാഹിബിന്റെ കാലാവധി നീട്ടിയതോടെ പൊലീസ് മേധാവിയാകാനുള്ള സാധ്യത പത്മകുമാറിന് അടഞ്ഞു.
Read More: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; വിശദവിവരങ്ങൾ അറിയാം
Read More: കനത്ത മഴ; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി