ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ദോഡ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസും സൈന്യവും ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തി.(Encounter in jammu kashmir)
ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഈ മാസം 11നും 12നും മേഖലയിൽ നടന്ന ആക്രമണം നടത്തിയവർക്കാണ് തിരച്ചിൽ നടത്തിയത്. ജൂൺ 11ന് ചത്തർഗല്ലയിലെ ചെക്ക് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
തൊട്ടടുത്ത ദിവസം ഗാണ്ടോ മേഖലയിൽ നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Read Also: ഐസിസി ടി20 റാങ്കിംഗ്; സൂര്യകുമാർ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ്; ഒന്നാമനായത് നാലുപേരെ പിന്തള്ളി
Read Also: പ്രത്യേക ക്ഷണിതാവ്; എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്
മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ടേ; തീവ്രമഴയ്ക്ക് സാധ്യത; ഈ 7 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്Read Also: