ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; അടിതെറ്റി വീണത് 2 രണ്ട് വമ്പൻമാർ; ചരിത്രനേട്ടവുമായി ഓസ്ട്രിയ

ബെര്‍ലിന്‍: യൂറോ കപ്പ് ഫുട്‌ബോളില്‍ രണ്ടു വമ്പന്‍മാര്‍ക്കു അടിതെറ്റി. ഗ്രൂപ്പ് ഡിയില്‍ മുന്‍ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളിലൊന്നുമായ ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയപ്പോള്‍ ശക്തരായ നെതര്‍ലാന്‍ഡ്‌സിനു ഞെട്ടിക്കുന്ന പരാജയം.Netherlands as France

നെതര്‍ലാന്‍ഡ്‌സിനെ ഓസ്ട്രിയ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ടാംസ്ഥാനക്കാരായും അവസാന 16ല്‍ ഇടം പിടിച്ചു.

എന്നാല്‍ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്കു വീണെങ്കിലും നെതര്‍ലാന്‍ഡ്സും പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത മികച്ച ടീമുകളിലൊന്നായാണ് ഡച്ച് ടീം നോക്കൗട്ട് റൗണ്ടിലേക്കു തടിതപ്പിയത്. മൂന്നു കളിയില്‍ നിന്നും ഓരോ ജയവുും സമനിലയും തോല്‍വിയുമടക്കം നാലു പോയിന്റാണ് ഡച്ച് ടീമിനുള്ളത്.

ഈ ഗ്രൂപ്പില്‍ നിന്നും ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ് ടീമുകള്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഒന്നാംസ്ഥാനത്തു ആരാണെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ സകല പ്രവചനങ്ങളും തെറ്റിച്ചു കൊണ്ട് ഗ്രൂപ്പിലെ വണ്ടര്‍ ടീമായി മാറിയിരിക്കുകയാണ് ഓസ്ട്രിയ.

ഫ്രാന്‍സും പോളണ്ടും തമ്മിലുള്ള മല്‍സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും വന്നത്. രണ്ടു ഗോളും പെനല്‍റ്റിയില്‍ നിന്നായിരുന്നു.

പരിക്കു കാരണം തൊട്ടുമുമ്പത്തെ മല്‍സരം നഷ്ടമായ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു 56ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഗോള്‍.

79ാം മിനിറ്റില്‍ മറ്റൊരു പെനല്‍റ്റിയിലൂടെ പോളണ്ട് ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ മടക്കുകയായിരുന്നു.

യഥാര്‍ഥത്തില്‍ ഈ മല്‍സരം ഫ്രഞ്ച് ടീമും പോളണ്ട് ഗോള്‍കീപ്പറും തമ്മിലായിരുന്നു. കാരണം അത്രയേറെ സേവുകളാണ് ഗോള്‍കീപ്പര്‍ സ്‌കൊറുപ്‌സ്‌കി ഈ കളിയില്‍ നടത്തിയത്.

രണ്ടു പകുതികളിലും ഫ്രഞ്ച് ടീം തിരമാല കണക്കെ പോളണ്ട് ഗോള്‍മുഖത്തേക്കു ഇരമ്പിയെത്തി ഗോളിലേക്കു തലങ്ങും വിലങ്ങും ഷോട്ടുകള്‍ തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ അവിശ്വസനീയ സേവുകളിലൂടെ ഇവയെല്ലാം രക്ഷപ്പെടുത്തുകയായരുന്നു.

എംബൈപ്പെയെടുത്ത പെനല്‍റ്റിയൊഴികെ മറ്റൊന്നും തന്നെ മറികടന്ന് വലയില്‍ കയറാന്‍ അദ്ദേഹം അനുവദിച്ചില്ല.

അതേസമയം, ഓസ്‌ട്രിയക്കെതിരേ ഓരോ തവണയും പിന്നിലായ ശേഷം ഗോള്‍ മടക്കി നെതര്‍ലാന്‍ഡ്‌സ് കളിയിലേക്കു ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നാം ഗോളിനു മാത്രം മറുപടിയില്ലായിരുന്നു. ആറാം മിനിറ്റില്‍ ഡച്ച് താരം ഡോന്യെല്‍ മലെന്റെ സെല്‍ഫ് ഗോളിലാണ് ഓസ്ട്രിയ കളിയില്‍ മുന്നിലെത്തിയത്. 47ാം മിനിറ്റില്‍ കോഡി ഗാപ്‌കോയിലൂടെ ഡച്ച് ടീം സമനില കണ്ടെത്തി.

എന്നാല്‍ 59ാം മിനിറ്റില്‍ ഓസ്ട്രിയ ലീഡ് തിരിച്ചുപിടിച്ചു. റൊമാനോ ഷ്മിഡാണ് വലകുലുക്കിയത്. ഡച്ച് ടീം വിട്ടുകൊടുത്തില്ല. 75ാം മിനിറ്റില്‍ മെംഫിസ് ഡിപ്പായ് ഓറഞ്ചുപടയ്ക്കു സമനില സമ്മാനിച്ചു. 80ാം മിനിറ്റില്‍ മാര്‍സെല്‍ സാബിറ്റ്‌സറുടെ ഗോളില്‍ ഒരിക്കല്‍ക്കൂടി ലീഡ് തിരിച്ചുപിടിച്ച ഓസ്ട്രിയ ഇതു കാത്തുസൂക്ഷിച്ച സര്‍പ്രൈസ് വിജയവും കുറിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം

ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി

യുവാവിനെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോയി കോഴിക്കോട്: സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കത്തിൽ യുവാവിനെ...

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

Related Articles

Popular Categories

spot_imgspot_img