രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്തുനല്‍കി. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും ഒറ്റക്കെട്ടായാണ് രാഹുലിനെ തിരഞ്ഞെടുത്തതെന്നും കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. (Rahul Gandhi appointed leader of opposition in Lok Sabha)
ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ തൃണമൂല്‍ കോണ്‍ഗ്രസും എന്‍.സി.പിയും പങ്കെടുത്തിരുന്നു. നാളെ രാവിലെ പുതിയ സ്പീക്കറെ തീരുമാനം അറിയിക്കും. അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Read More: നാട്ടുകാരെ വട്ടംകറക്കി നാടുകാണാനിറങ്ങിയ നാട്ടാനയും പാപ്പാനും; ഒടുവിൽ പോലീസെത്തി തളച്ചു!
Read More: പെരുമഴ, മണ്ണിടിച്ചിൽ ഭീഷണി; ഇടുക്കിയിൽ രാത്രിയാത്ര നിരോധിച്ചു