ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്! സ്നേഹിച്ചവർ പൈസയ്ക്ക് വേണ്ടി ഒറ്റി; തുറന്നുപറച്ചിലുമായി ബിഗ്‌ബോസ് താരം ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ഏറ്റവും ശ്രദ്ധേയായ താരമായിരുന്നു ജാസ്മിൻ ജാഫർ. യൂട്യൂബറായ ജാസ്മിന് ബി​ഗ്ബോസിന് ശേഷം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് വിമർശനവും സൈബൽ ബുള്ളിയിങ്ങുമായിരുന്നു. ഇത്തരം വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ബിഗ്‌ബോസ് താരം. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ജാസ്മിൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. (Jasmin Jaffar talk about her life after the big boss show)

ജീവിതത്തിലെ ഏറ്റവും വലിയ പാഠം ആയിരുന്നു ബി​ഗ് ബോസെന്നാണ് ജാസ്മിൻ പറയുന്നത്. എല്ലാവരെയും മനസിലാക്കാൻ പറ്റിയൊരു അവസരം ആയിരുന്നുവെന്നും പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞ് കൊടുക്കുന്ന എത്ര പേര് കാണും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ നമുക്കൊപ്പം കാണും എന്നൊക്കെ അറിയാൻ പറ്റിയെന്നും താരം പറയുന്നു. തനിക്ക് നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ജാസ്മിൻ സമ്മതിക്കുന്നുണ്ട്.

ബി​ഗ് ബോസിലെ 100 ദിവസത്തെ പ്രഷറിൽ നിന്നും ഇറങ്ങിയപ്പോൾ ഇവിടെ കണ്ടത് അതിനപ്പുറം ഉള്ള പ്രഷറുകളാണ്. എല്ലാം കൊണ്ടും ഞാനൊന്ന് തളർന്ന് പോയി. പക്ഷേ അങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളെ പത്ത് പേര് തളർത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കാണിക്കണമല്ലോ. എന്നെ തളർത്തേണ്ടത് അവരുടെ ആ​ഗ്രഹവും എഴുന്നേറ്റ് നിൽക്കേണ്ടത് എന്റെ ആവശ്യവും ആണല്ലോ എന്നാണ് ജാസ്മിൻ പറയുന്നത്.

ജാസ്മിന്റെ വാക്കുകളിലൂടെ:

നിങ്ങൾ പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. എന്റെ എൻ​ഗേജ്മെന്റ് ഒന്നും നടന്നിട്ടില്ല. എനിക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ ഉണ്ട്. അത് അം​ഗീകരിക്കുന്നുമുണ്ട്. ഇതിന്റെ തെളിവുകൾ വേണമെങ്കിൽ ഞാൻ കൊണ്ടുവരാം. എനിക്ക് അതിന് യാതൊരു പ്രശ്നവും ഇല്ല. പിന്നീട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് വിളിച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇത്രയും കാലം നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു എന്നത് ഓർക്കണം.

പലതും ഞാൻ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല. ഇപ്പോൾ നീയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം, ഞാൻ ഇവിടെ ഉണ്ട്. ജീവനോടെ ഉണ്ട്. ചാവുന്നത് വരെയും ഇവിടെ തന്നെ കാണും. പലതും ഞാൻ വിടുകയാണ് മക്കളേ. ക്ഷമിക്കയാണ്. അള്ള എല്ലാം നോക്കിക്കോളും. ഗെയിമും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്. സോഷ്യൽ മീഡിയ ആണ്. അവരുടെ കണ്ടന്റ് ഞാൻ ആണ് എന്നൊക്കെ അറിയാം. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട് മക്കളെ. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരു പരിധി ഉണ്ട്.

അത് കഴിയുമ്പോൾ മനുഷ്യന്റെ സമനില തെറ്റും. ക്ഷമ നശിക്കും. അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും. ഞാൻ എല്ലാം താങ്ങിയത് പോലെ നിങ്ങളൊന്നും ഇത് താങ്ങില്ല. അഭിമാനത്തോടെയാണ് ഞാൻ അത് പറയുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മോശം വശം മാത്രം നോക്കാൻ നിൽക്കാതെ നല്ലത് കൂടി നോക്കിക്കാണാൻ ശ്രമിക്കണം. എന്നെ പറ്റി ആലോചിക്കുന്നവരോടാണ്, ഞാൻ ഹാപ്പി ആണ്. വിഷമം ഒന്നുമില്ല.

Read More: സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ; വിവാദ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് ജാമ്യം

Read More: കേരളത്തിൽ നാളെ ഒരു തുള്ളി മദ്യം ലഭിക്കില്ല !

Read More: കേരളാ ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും മാത്രമല്ല; വരാനിരിക്കുന്നത് വമ്പൻമാർ; നിക്ഷേപം നടത്താനൊരുങ്ങി നടൻ പൃഥ്വിരാജും

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം

ബീഡി-ബിഹാര്‍ പോസ്റ്റില്‍ തെറിച്ച് വിടി ബല്‍റാം ബീഡിയും ബിഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

Related Articles

Popular Categories

spot_imgspot_img