ഇന്ത്യന്‍ നേവിയിലെ മ്യുസിഷന്‍ തസ്തികയിൽ അഗ്നിവീർ നിയമനം നടത്തുന്നു. അവിവാഹിതരമായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആണ് അപേക്ഷിക്കാൻ അവസരമുള്ളത്. കേന്ദ്ര വിഭ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച ബോര്‍ഡുകളില്‍ നിന്ന് പത്താം ക്ലാസ് വിജയമാണ് വിദ്യാഭ്യാസ യോഗ്യത.(Indian navy invites applications for musician)
പ്രായപരിധി: 01 നവംബര്‍ 2003 നും 30 ഏപ്രില്‍ 2007ന് ഇടയിലും ജനിച്ചവരാകണം(രണ്ട് തീയതികളും ഉള്‍പ്പെടെ) അവിവാഹിതര്‍ക്കാണ് അവസരം. വിവാഹതിനല്ലെന്ന് ഉള്ള രേഖ ഹാജരാക്കണം. 4 വര്‍ഷ കാലയളവില്‍ വിവാഹം കഴിക്കാന്‍ പാടില്ല. അത്തരത്തില്‍ വിവാഹം കഴിച്ചാലോ മുന്‍പ് വിവാഹിതനായിരുന്നവെന്നോ കണ്ടുപിടിക്കപ്പെട്ടാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും.
ഉദ്യോഗാര്‍ത്ഥിക്ക് സംഗീതത്തില്‍ പ്രാവീണ്യവും അഭിരുചിയും ഉണ്ടായിരിക്കണം. ടെമ്പോ, പിച്ച് എന്നിവയില്‍ കൃത്യതയോടെ ഗാനം ആലപിക്കാന്‍ കഴിയണം.ഇന്ത്യന്‍ അഥവാ ഫോറിന്‍ സംഗീത ഉപകരണങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കൃത്യമായ പ്രാക്ടിക്കല്‍ അറിവ് ഉണ്ടാകണം.
ശമ്പളം: 30000 രൂപയാണ് മാസശമ്പളം ഇതോടൊപ്പം കൃത്യമായ വാര്‍ഷിക ശമ്പള വര്‍ദ്ധനയുണ്ടായിരിക്കും മറ്റ് അലവന്‍സുകളും ഉണ്ടായിരിക്കും
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ജൂലായ് 11
Read Also: കൃഷ്ണാ… ഗുരുവായൂരപ്പാ; മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
Read Also: യു എസ്സിൽ പക്ഷിപ്പനി അതിരൂക്ഷം: മനുഷ്യരിലേക്കും പടരുന്നു; 31 സംസ്ഥാനങ്ങളിൽ പ്രതിസന്ധി
Read Also: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ