പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടങ്ങും. ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെയാണ് സഭ സമ്മേളിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു നാളെ ലോകസഭയെ അഭിസംബോധന ചെയ്യും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയായരിക്കും രണ്ട് നാൾ നടക്കുക. (First session of 18th Lok Sabha to be held tomorrow)
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്യും. കാബിനറ്റ് മന്ത്രിമാരും പുറകെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഏപ്രിൽ-ജൂൺ മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനമാണിത് . രാവിലെ 11 മണി മുതലാണ് സഭാനടപടികൾ തുടങ്ങുക. സ്പീക്കറെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുക്കും.
പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും.
Read More: പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തും; സൂചനകൾ നൽകി ഷാഫി പറമ്പിൽ