web analytics

അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ…ദേവീ ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ; കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച ലക്ഷങ്ങൾ തിരികെ ക്ഷേത്രത്തിലേയ്‌ക്ക്

ഭോപ്പാൽ : “അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ. ഇവിടെ മോഷണം നടത്തിയതിൽ ഞങ്ങൾക്ക് തെറ്റുപറ്റി. വൈറലായ വീഡിയോയിൽ മോഷ്ടാക്കൾ പറയുന്നത് ഇങ്ങനെയാണ്. മോഷണ സംഘം ജൽപ മാതാ ക്ഷേത്രത്തിൽ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.Footage of the theft gang apologizing at the Jalpa Mata temple has emerged

മധ്യപ്രദേശിലെ രാജ്ഗഡിൽ സ്ഥിതി ചെയ്യുന്ന ജൽപ മാതാ ക്ഷേത്രത്തിൽ മോഷണം നടന്നതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത് .ഇവർ പൊലീസിനൊപ്പം ക്ഷേത്രത്തിലെത്തി വിഗ്രഹത്തിന് മുന്നിൽ കൈകൾ കൂപ്പി തെറ്റ് ഏറ്റ് പറയുകയായിരുന്നു .  അറസ്റ്റിന് ശേഷം മാത്രമാണ് തങ്ങൾക്ക് മനംമാറ്റമുണ്ടായതെന്നും മോഷ്ടാക്കൾ പറയുന്നുണ്ട് .

ജൽപ മാതാ ക്ഷേത്രത്തിലെയും ഹനുമാൻ ക്ഷേത്രത്തിലെയും വഴിപാട് പെട്ടി തകർത്ത് ലക്ഷക്കണക്കിന് രൂപയാണ് ഇവർ മോഷ്ടിച്ചത്. ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായി കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് മോഷണത്തിന് ഉപയോഗിച്ച ഏഴ് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എസ്പി ആദിത്യ മിശ്ര പറഞ്ഞു.  

ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിൽ മോഷണം നടന്നത് . തുടർന്ന് ഇവർക്കായി തെരച്ചിൽ ആരംഭിച്ച പൊലീസ് 5 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മോഷണ വസ്തുക്കളും പിടിച്ചെടുത്തു. രണ്ട് വർഷം മുമ്പ് നഗരത്തിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച ഫാനുകൾ പോലും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം രാജസ്ഥാൻ സ്വദേശികളാണ്.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത, ഒപ്പം കടലാക്രമണ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച

റഫീഖും മമ്മൂട്ടിയും; വിനായകന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊച്ചി: സിപിഎം വയനാട് ജില്ലാ...

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി Nedumbassery: ...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

Related Articles

Popular Categories

spot_imgspot_img