തിരുവനന്തപുരം: വെള്ളറടയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരുളാനന്ദകുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അബി എന്ന അഖിലേഷ് കുമാർ(13) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയുടെ മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ കൈ ജനലിൽ കെട്ടിയ നിലയിലായിരുന്നു. കൂടാതെ കാൽപാദങ്ങൾ തറയിൽ മുട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിച്ചു. വീടിന്റെ രണ്ടാം നിലയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അമ്മ, അച്ഛൻ, മുത്തച്ഛൻ എന്നിവരാണ് എന്നിവരോടൊപ്പമാണ് അഖിലേഷ് താമസിക്കുന്നത്. എന്നാൽ സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മീൻ മേടിക്കുന്നതിനായി താൻ മാർക്കറ്റിൽ പോയിരിക്കുകയായിരുന്നു എന്നാണ് മുത്തച്ഛൻ നൽകിയ മൊഴി.
ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
Read Also: ഭക്ഷണത്തിനു ശേഷം കൈകഴുകാൻ വെള്ളം കോരി നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ