തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വൻ ഇടിവ്. പവന് 640 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 6635 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.(Gold rate today)
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോർഡ് കുതിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ചാഞ്ചാട്ടത്തിലായിരുന്നു സ്വർണവില. എന്നാൽ ഇന്നലെ പവന് 600 രൂപ വർധിച്ച് 53720 രൂപയായി. ഗ്രാമിന് 75 രൂപയും വർധിച്ച് 6715 രൂപയിലുമെത്തിയിരുന്നു.
Read Also: ഐസ് ചതിച്ചു; വിവാഹ ദിവസം തന്നെ ആശുപത്രി കയറി വധുവരന്മാർ
Read Also: തെന്നിന്ത്യൻ താര സുന്ദരി വയനാട്ടിലേക്ക്; പ്രിയങ്കയ്ക്ക് വെല്ലുവിളി ആകുമോ ഈ താരം