യൂറോ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പരിക്കേറ്റ് സൂപ്പര്‍ താരവും ക്യാപ്റ്റുനുമാ കിലിയന്‍ എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രാന്‍സ് ഭാഗ്യം കൊണ്ടു മാത്രമാണ് തോല്‍ക്കാതെ രക്ഷപ്പെട്ടത്.France and Netherlands played out a goalless draw
രണ്ടാം പകുതിയില്‍ സാവി സൈമണ്‍ നെതര്‍ലാന്‍ഡ്‌സിനായി ബോള്‍ വലയിലെത്തിച്ചെങ്കിലും വാര്‍ ചതിക്കുകയായിരുന്നു. റഫറിയുടെ വിവാദ തീരുമാനം അവര്‍ക്കു ഗോള്‍ നിഷേധിച്ചതോടെ ഫ്രഞ്ച് പട കഷ്ടിച്ചു തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തിയ ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് നെതർലൻഡ്സ് ഫ്രാൻസിനെതിരേ ഇറങ്ങിയത്. ജോയ് വീർമന് പകരം ജെറെമി ഫ്രിംപോങ്ങെത്തി.
ഓസ്ട്രിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ കിലിയൻ എംബാപ്പെയില്ലാതെയാണ് ഫ്രാൻസ് ആദ്യ ഇലവനെ ഇറക്കിയത്. ഒറേലിയൻ ചൗമെനി പകരമെത്തിയപ്പോൾ അന്റോയ്ൻ ഗ്രീസ്മാൻ മുന്നേറ്റത്തിലേക്ക് മാറി. എംബാപ്പെയുടെ അഭാവത്തിൽ കോച്ച് ദിദിയർ ദെഷാംപ്സിന് ഫ്രഞ്ച് ഫോർമേഷൻ 4-2-3-1ൽ നിന്ന് 4-4-1-1ലേക്ക് മാറ്റേണ്ടിവന്നു.
കളിതുടങ്ങി സെക്കൻഡുകൾക്കകം തന്നെ ഡച്ച് ടീം ഗോളനടുത്തെത്തി. പന്ത് പിടിച്ചെടുത്ത് സാവി സിമോൺസ് നൽകിയ ത്രൂബോൾ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്നൻ രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നാലെ 14-ാം മിനിറ്റിൽ മറ്റൊരു സുവർണാവസരവും ഫ്രാൻസ് നഷ്ടപ്പെടുത്തി. ഗോളി മാത്രം മുന്നിൽ നിൽക്കേ പന്ത് പോസ്റ്റിലേക്കടിക്കാതെ അഡ്രിയാൻ റാബിയോട്ട് അത് ഗ്രീസ്മാന് നൽകി. എന്നാൽ ഗ്രീസ്മാന് പന്ത് വലയിലെത്തിക്കാനായില്ല.
എന്നാൽ പന്ത് ലഭിക്കുമ്പോഴെല്ലാം ഡച്ച് ടീം മികച്ച മുന്നേറ്റങ്ങൾ നടത്തി. ഫ്രിംപോങ്ങും കോഡി ഗാക്പോയും ഇരു വിങ്ങുകളിലൂടെയും ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു.
ഗാക്പോയുടെ ഒരു ഷോട്ട് മൈഗ്നൻ തട്ടിയകറ്റുകയും ചെയ്തു. ഇതോടെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഇരു ടീമും കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതിൽ ഇതാദ്യമായാണ് ആദ്യ പകുതി ഗോൾരഹിതമാകുന്നത്.