ആൺ കൊതുകുകൾ പൊതുവേ നിരുപദ്രവകാരികൾ ആണെങ്കിലും രോഗങ്ങൾ പരത്തുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഇവ പെറ്റ് പെരുകുന്നത് തടയാൻ ലോകമാകെ നിരന്തരശ്രമത്തിലാണ്. അതിനിടയിലാണ് ഒരുകോടി ആൺകുട്ടികളെ നാടുകടത്തി എന്ന വാർത്ത പുറത്തുവരുന്നത്. (One crore male mosquitoes were transported by helicopter to a country)
ഹവായ് യിൽ ആണ് സംഭവം. നാശത്തിന്റെ വക്കിലുള്ള തേൻ കുരുവികളെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ആൺ കൊതുകുകളെ നാടുകടത്തുന്നത്. കൊതുകുകൾ പരത്തുന്ന മലേറിയ ബാധിച്ച് തേൻ കുരുവികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. ഇന്‍കോംപാറ്റിയബിള്‍ ഇന്‍സെക്റ്റ് ടെക്നിക് എന്ന ഈ രീതി അവലംബിച്ച് വരുന്നത് കൂട്ടത്തോടെ ജീവികളെ തുരത്തുക എന്ന ലക്ഷ്യത്തോടെയാണ്.
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കൊതുകുകള്‍ വന്‍തോതില്‍ പെരുകിയതോടെയാണ് കൗവേയ് പക്ഷികള്‍ വംശനാശ ഭീഷണി നേരിട്ടത്. അൻപതോളം ഇനങ്ങൾ ഉണ്ടായിരുന്ന തേൻ കുരുവികൾ 33 വംശനാശം സംഭവിച്ചതോടെയാണ് അധികൃതർ ഇത്തരം ഒരു തീരുമാനമെടുത്തത്. അവശേഷിക്കുന്നവരുടെ നിലനിൽപ്പ് അതീവ ഗുരുതരാവസ്ഥയിലും ആണ്.
ആണ്‍കൊതുകുകളില്‍ കണ്ടുവരുന്ന വൊള്‍ബാചിയ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. മലേറിയയെ പ്രതിരോധിക്കാവാതെ കൊതുകിന്‍റെ കടിയേല്‍ക്കുന്നതിന് പിന്നാലെ കുരുവികള്‍ ചത്തൊടുങ്ങുകയാണെന്ന് കണ്ടെത്തിയതോടെയാണ് ഹെലികോപ്റ്ററുകളിലാക്കി ആഴ്ചയില്‍ രണ്ടര ലക്ഷം വീതമെന്ന കണക്കില്‍ ആണ്‍കൊതുകുകളെ ഹവായില്‍ നിന്നും നാടുകടത്തിയത്.
ഒരുകോടി ആണ്‍കൊതുകുകളെ ഇത്തരത്തിൽ നാടുകടത്തി. കൊതുകുകളെ കൊല്ലാന്‍ മറ്റ് കീടനാശിനികള്‍ ഉപയോഗിക്കാതെ ഇത്തരം രീതി അവലംബിക്കുന്നത് മറ്റു ജീവികൾക്ക് യാതൊരു ബുദ്ധിമുട്ട്മ ഉണ്ടാക്കില്ലെന്നു അധികൃതർ പറയുന്നു.