web analytics

ആറു മാസത്തിനിടെ മലയാളികളെ പറ്റിച്ച കാശുണ്ടെങ്കിൽ കൽക്കിയെക്കാൾ വലിയ ബ്രഹ്മാണ്ഡ ചിത്രം പിടിക്കാം; വന്ന് വന്ന് തട്ടിപ്പിനും കോടികൾക്കും ഒരു വിലയും ഇല്ലാതായി

തിരുവനന്തപുരം: പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി ചിത്രത്തിന്റെ ബജറ്റ്  600 കോടി രൂപയാണെന്ന് കേട്ട് കണ്ണു തള്ളിയവരാണ് മലയാളികൾ. എന്നാൽ കഴിഞ്ഞ ആറു മാസത്തിനിടെ മലയാളികളിൽ നിന്നും ഓൺലൈൻ തട്ടിപ്പുകാർ തട്ടിയെടുത്തത് അതിലും വലിയ തുകയാണ്.690 crore lost in six months due to online fraud in the state

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ആറു മാസത്തിനിടെ നഷ്ടമായത് 690 കോടിയാണ്. മെയ് മാസത്തില്‍ മാത്രം നഷ്ടപ്പെട്ടത് 181.17കോടി രൂപയാണ്.

ഇതില്‍ 1.25 കോടി രൂപ തിരിച്ചുപിടിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സംസ്ഥാനത്ത് പ്രതിമാസം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

2023 ഡിസംബര്‍ മുതല്‍ 2024 മെയ് വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുകയുടെ കണക്കും മുഖ്യമന്ത്രി വെളിപ്പെടുത്തി.

 2023 ഡിസംബറില്‍ 54.31കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ 73.41ലക്ഷം തിരിച്ചു പിടിച്ചു. 2024 ജനുവരിയില്‍ നഷ്ടപ്പെട്ടത് 32.84 കോടി രൂപയാണ്. 84.57ലക്ഷം തിരിച്ചു പിടിച്ചു. ഫെബ്രുവരിയില്‍ 126.86 കോടി രൂപ നഷ്ടപ്പെട്ടു. അതില്‍ തിരിച്ചുപിടിക്കനായത് 1.87 കോടി രൂപയാണ്.

മാര്‍ച്ചില്‍ 86.11 കോടി രൂപ തട്ടിയെടുത്തു. അതില്‍ 1.6.55 കോടി രൂപ തിരിച്ചു പിടിക്കാനായി. ഏപ്രില്‍ നഷ്ടപ്പെട്ടത്. 136.28 കോടി രൂപയാണ്. അതില്‍ 33.06 ലക്ഷം രൂപ തിരിച്ചുപിടക്കാന്‍ കഴിഞ്ഞു. 

അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യ യുടെ വ്യാപനം നിമിത്തം കുറ്റ കൃത്യങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടായ മാറ്റം വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ചെങ്ങന്നൂരിൽ അമ്മ അറിയാതെ കുളിമുറിയിൽ കയറിയ രണ്ടു വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: നാടിനെ നടുക്കിയ നൊമ്പരമായി മാറിയിരിക്കുകയാണ് തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ നിന്നുള്ള...

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ

പ്രചാരണായുധം വികസനമാകണം; ഇടതുമുന്നണിയുടെ സ്വപ്‌നം പൊളിച്ച് സ്വന്തം പാളയത്തിലെ നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ...

ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി

കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി അബുദാബി : രക്തപരിശോധനയിലൂടെ തന്നെ...

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം

റിക്രൂട്ട്മെന്‍റ് ബോർഡ് അധികാരം റദ്ദാക്കി; സുപ്രീംകോടതിയെ സമീപിച്ച് ദേവസ്വം ഡൽഹി: ഗുരുവായൂർ ദേവസ്വത്തിലെ...

Related Articles

Popular Categories

spot_imgspot_img