web analytics

ഇന്ന് ലോക പിതൃദിനം; അച്ഛന്മാരുടെ ഈ ദിനം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കണ്ണീർക്കഥയുണ്ട് !

ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ ഗർഭം ധരിക്കുമ്പോൾ പിതാവ് ഹൃദയത്തിൽ ഗർഭം ധരിക്കുന്നു എന്നാണ് പറയാറ്. അമ്മയ്ക്ക് ഒപ്പം തന്നെ കുടുംബത്തിനുവേണ്ടി ജീവിതമൊഴിഞ്ഞുവയ്ക്കുന്ന ആളാണ് അച്ഛൻ. അച്ഛനുമായുള്ള ബന്ധം ഓർക്കുന്നതിനും ദൃഢമാക്കുന്നതിനും പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല. (a tearful story behind the celebration of father’s day)

എങ്കിലും ലോകമെങ്ങും പിതൃദിനമായി ആചരിക്കുന്ന ദിവസമാണ് ജൂണിലെ മൂന്നാം ഞായറാഴ്ച. അച്ഛന് സമാനങ്ങൾ നൽകുകയും ഒരുമിച്ച് യാത്ര പോയും ഭക്ഷണം കഴിച്ചുമൊക്കെ ഇവർ ഈ ദിവസത്തെ ആഘോഷമാക്കുന്നു.

ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിക്കാനും സ്വന്തം കാര്യം നോക്കാനും മറന്നുപോകുന്ന അച്ഛന്മാർക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ദിവസമാണിത്. എന്നാൽ ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്

അമേരിക്കൻ സൈനികനായിരുന്ന വില്യം സ്മാർട്ടിന്റെ മകളായ സോണോറാ സ്മാർട്ട് ആണ് പിതൃദിനത്തിന് തുടക്കം കുറിച്ചത്. ഭാര്യയുടെ മരണശേഷം വില്യം സൊറോണ ഉൾപ്പെടെ ആറു മക്കളെ വളരെയധികം കഷ്ടപ്പെട്ടാണ് വളർത്തിയത്.
ഒരിക്കൽ മാതൃദിനത്തെ കുറിച്ചുള്ള ഒരു പ്രസംഗം കേൾക്കാനിടയായതാണ് സൊറോനയെ ചിന്തിപ്പിച്ചത്.

അച്ഛന്മാർക്ക് വേണ്ടി ഒരു ദിവസം ഇല്ല എന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മയില്ലാത്ത തങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ തന്റെ അച്ഛനെ പോലെയുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ അച്ഛന്റെ ജന്മദിനമായ ജൂൺ 5 പിതൃദിനമായി ആചരിക്കാൻ അവൾ തീരുമാനിച്ചു. നിരവധി പ്ലാനികളുടെ അവസാനം 1910 ജൂൺ 19ന് അവളുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിച്ചു.

അവളുടെ ആഗ്രഹം പോലെ തന്നെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഈ ആഘോഷം ലോകമെങ്ങും ഏറ്റെടുത്തു. 1936 ദേശീയ തലത്തിൽ രണ്ട് ഫാദേഴ്സ് ഡേ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടതോടെയാണ് ഈ ആഘോഷം ലോകമെങ്ങും ഏറ്റെടുത്തത്. അങ്ങനെ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കാൻ ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

‘എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും’…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും

'എനിക്ക് പോവണ്ട അച്ഛാ, പോയാല്‍ അവര് കൊല്ലും'…രാമന്തളിയുടെ തീരാനോവായി ഹിമയും കണ്ണനും കണ്ണൂർ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

Related Articles

Popular Categories

spot_imgspot_img