വലിയ കേസായാലും ശരി ചെറിയ കേസായാലും ശരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങിയാൽ ജനങ്ങൾക്ക് ആശങ്ക മാറണമെന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ ഫോൺ വിളിച്ചു ചോദിക്കുകയും സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? The complainant will be called directly from the office of the District Superintendent of Police
അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം പ്രവർത്തനം ആരംഭിച്ചതായി കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങിയാലും ജനങ്ങൾക്ക് ആശങ്ക മാറണമെന്നില്ല. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ പറ്റിയും അവിടെ സ്വീകരിച്ച നടപടികളെയും പെരുമാറ്റത്തെയുംകുറിച്ചുമൊക്കെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ ഫോൺ വിളിച്ചു ചോദിക്കുകയും സ്റ്റേഷനിൽ നിന്ന് ലഭിച്ച സേവനം ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി റേറ്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്താലോ? അങ്ങനെയൊരു പുതിയ പദ്ധതിയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം പ്രവർത്തനം ആരംഭിച്ചു.
അഞ്ച് സബ് ഡിവിഷനിലായി 34 പൊലീസ് സ്റ്റേഷനുകളും വനിത സെല്ലും സൈബർ സെല്ലും ഉൾപ്പെടുന്നതാണ് എറണാകുളം റൂറൽ ജില്ലാ. ഇവിടെ ഒരു ദിവസം ശരാശരി 150 പരാതികൾ ലഭിക്കുന്നു. 2024 ഫെബ്രുവരി 12ന് ആരംഭിച്ച ‘ഉറപ്പ്’ എന്ന ഈ പദ്ധതിയിലൂടെ ഓരോ പരാതിക്കാരനെയും പൊലീസ് ടീം ഫോൺ വിളിച്ച് പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം, രസീത് ലഭിച്ചോ ഇല്ലയോ എന്ന വിവരം, അന്വേഷണവുമായി ബന്ധപ്പെട്ട അഭിപ്രായം എന്നിവ അന്വേഷിക്കുന്നു.
പരാതിയിൽ പൊലീസ് സ്റ്റേഷൻ സ്വീകരിച്ച നിലപാടിൽ ഒന്നു മുതൽ പത്ത് വരെ മാർക്ക് നൽകി അനുഭവം റേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നത് ജനമനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. നാലുമാസത്തിനിടെ 12,000 പരാതിക്കാരെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നീന്ന് തിരിച്ചു വിളിച്ചന്വേഷിച്ചത്. ഈ ഫോൺ വിളികൾ പരാതിക്കാർക്ക് നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ് അതിലുപരി ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിളിയാണെന്നറിയുമ്പോൾ അത് പരാതിക്കാർക്ക് കരുത്തും ധൈര്യവും നൽകുന്നു.
ചില ഫോൺ വിളികൾ പരാതിക്കുപുറമേ ജീവിതത്തെപറ്റിയും നിലവിലെ അവസ്ഥയെപറ്റിയും അനുഭവങ്ങളെപ്പറ്റിയുമാകുമ്പോൾ മണിക്കൂറുകൾ നീണ്ടുപോകാറുണ്ട്. പ്രശ്‌നപരിഹാരത്തെക്കാൾ പ്രശ്‌നങ്ങൾ കേൾക്കപ്പെടുന്നു എന്നൊരു സമാധാനം പരാതിക്കാർക്ക് ലഭിക്കും. ഒന്നു കേട്ടാൽ തീരാവുന്ന പ്രശ്‌നങ്ങൾ ആണ് പലർക്കും എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.