ട്വന്റി 20 ലോകകപ്പിൽ യുഎസ്എ ക്കെതിരായ മത്സരത്തിൽ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവും ശിവം ദുബെയും പ്ലേയിങ് 11ല്‍ സ്ഥാനം പിടിച്ചതോട് ഇന്നും പുറത്തായത് സഞ്ജു തന്നെയാണ്. സഞ്ജുവിനു ഇത്തവണ ബെഞ്ചില്‍ ഇരിക്കാനാണ് യോഗമെന്നും പിന്നില്‍ രോഹിത്താണെന്നുമാണ് ആരാധകര്‍ പറയുന്നത്. (Sanju is not included in the team again; Rohit behind)
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇന്ത്യ റിഷഭ് പന്തിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. മൂന്നാം നമ്പറിൽ കളിപ്പിക്കുന്ന താരം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ സഞ്ജുവിന്റെ ടോപ് ഓഡര്‍ പ്രതീക്ഷകള്‍ അവസാനിച്ചു. എന്നാല്‍ മധ്യനിരയില്‍ സഞ്ജു സാംസണ്‍ അവസരം അര്‍ഹിച്ചിരുന്നു. അതും നിഷേധിക്കപ്പെട്ടു.
മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയുമുണ്ട്. അതുകൊണ്ടുതന്നെ വലം കൈയനായ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ സഞ്ജുവിനെ കളത്തിലിറക്കാതെ രോഹിത് ശര്‍മ ദുബെയെ പിന്തുണച്ചു. ഇതോടെ സഞ്ജു ആരാധകർ കട്ടക്കലിപ്പിലാണ്.
നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നിനെ കൂടുതല്‍ നന്നായി നേരിടുന്നവരിലൊരാളാണ് സഞ്ജു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി കാനഡക്കെതിരേയാണ് ഇന്ത്യയുടെ മത്സരം ശേഷിക്കുന്നത്. ഈ മത്സരത്തിലെങ്കിലും സഞ്ജുവിനെ കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.