web analytics

പന്തീരാങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു? യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നാണെന്ന് പൊലീസ് വ്യക്തമാക്കി. (Pantheerankavu case: Police suspects that woman left the state)

അതേസമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നി​ഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഒടുവിലായി ഓഫീസിൽ പോയത്. ഡൽഹിയിൽ എത്തിയ ശേഷം യുവതി വീഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.

ഭർത്താവിനെ ന്യായീകരിച്ചും വീട്ടുകാരെ വീണ്ടും തള്ളിപ്പറഞ്ഞും യുവതി വീണ്ടും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. തനിക്ക് ആരുടെയും ഭീഷണി ഇല്ലെന്നും വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് അമ്മയെ അറിയിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ പരാതി പറയാത്തത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സ്വന്തം യുട്യൂബ് പേജിലൂടെ പുറത്ത് വിട്ട വീഡിയോയിൽ യുവതി പറഞ്ഞു.

രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറഞ്ഞു.

മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി എത്തിയത്. പോലീസ് യുവതിയെ കണ്ടെത്താനായി അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സൈബര്‍ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തുന്നത്.

Read More: കുവൈത്ത് തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍, ഒമ്പത് പേരെ തിരിച്ചറിഞ്ഞു; വിവരങ്ങൾ പുറത്ത്

Read More: പൂര്‍ണ സഹായം നല്‍കും; എമർജൻസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി; കുവൈറ്റ് തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ

Read More:  പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ...

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി ഇടുക്കിയിൽ...

Related Articles

Popular Categories

spot_imgspot_img