പാലായിൽ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചുകയറി കുടുംബാംഗങ്ങളായ 5 പേര്‍ക്ക് പരിക്കേറ്റു.( 5 injured in car accident in pala kottayam )
പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ പുലര്‍ച്ചെ 2 മണിയോടെ ആണ് സംഭവം.
അപകടത്തിൽ കോട്ടയം കുറവിലങ്ങാട് സ്വദേശികളായ അന്‍സമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യന്‍ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യന്‍ ( 27), അരുണ്‍ (൨൭) എന്നിവര്‍ക്ക് പറിക്കേറ്റു. .
കുമളിയില്‍ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഇവരെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ടുകൾ.