കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും രണ്ട് മണ്ഡലങ്ങളിലാണ് സ്വീകരണം ഉണ്ടാവുക. (Rahul Gandhi will visit Wayanad on 12th)
റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ജൂണ്‍ 14നോ 15 നോ വയനാട് ലോക്‌സഭ സീറ്റ് ഒഴിഞ്ഞുകൊണ്ട് അദ്ദേഹം ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന. അതിന് മുമ്പായി വോട്ടർമാർക്ക് നന്ദി പറയാനാണ് രാഹുൽ മണ്ഡലത്തിലെത്തുന്നത്.
അതേസമയം, വയനാട്ടില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യു.ഡി.എഫ്. സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ രാഹുല്‍ കൂടിക്കാഴ്ചയില്‍ നേതാക്കളോട് മനസ്സ് തുറന്നില്ല
ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതിൽ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു.
Read More: ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്; കാരണം ഇത്
Read More: ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ
Read More: ഇന്നും ശക്തമായ മഴ, സംസ്ഥാനത്ത് ന്യൂനമർദ്ദ പാത്തി, ഈ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്