ഗാസയിൽ ശനിയാഴ്ച പകൽ നടന്നമിലിട്ടറി ഓപ്പറേഷനിൽ ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന നാലു ബന്ദകളെ ഇസ്രയേലി പ്രത്യേക സേന രക്ഷപെടുത്തി. നൂറിലധികം ബന്ദികളെ ആറുമാസമായിട്ടും രക്ഷപെടുത്താനോ വിട്ടുകിട്ടാനോ കഴിയാതിരുന്ന നെതന്യാഹു സർക്കാരിന് പിടിച്ചു നിൽക്കാനും മുഖം രക്ഷിക്കാനും കഴിയുന്നതാണ് ശനിയാഴ്ച നടന്ന സൈനിക നടപടി.(Israeli forces rescued four hostages held by Hamas)
നോവ അർഗമണി, ആൻഡ്രികോസ്ലോവ്, അൽമോഗ് മെയർ, ഷ്‌ലോമി സിവ് എന്നിവരെയാണ് നുസൈറാത്തിൽ നിന്നും ഇസ്രയേൽ കണ്ടെടുത്തത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ബന്ധികളെ രണ്ടു കെട്ടിടങ്ങളിൽ നിന്നാണ് മോചിപ്പിച്ചത്.
ബന്ധികളിൽ പലരും കൊല്ലപ്പെട്ടതിലും ബന്ധിമോചനം വൈകുന്നതിലും ഇസ്രയേലിൽ നെതന്യാഹുവിനെതിരേ വൻ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സൈനിക നടപടി വിജയം കണ്ടത്.
Read also: ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിതയുടെ ദുരൂഹ മരണം; യുവാവിനെ കട്ടപ്പന പോലീസ് ചോദ്യം ചെയ്തു