കൊച്ചി: കുട്ടികൾക്കിടയിൽ ഒത്തിരി ഫാൻസ് ഉള്ള കാർട്ടൂൺ കഥാപാത്രങ്ങളാണ് ഡോറ- ബുജി. നാടുകാണാനിറങ്ങുന്ന ഡോറയുടെയും ബുജിയുടെയും കഥകൾ ജീവിതത്തിലും അനുകരിക്കുന്ന കുട്ടികളുമുണ്ട്. അത്തരത്തിൽ നാട് ചുറ്റികാണാനിറങ്ങിയ നാലാം ക്ലാസുകാർക്ക് തുണയായത് ഓട്ടോ ഡ്രൈവറാണ്.(Fourth standard students imitating dora- buji)
ആമ്പല്ലൂരിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകീട്ട് സ്കൂൾ വിട്ട ശേഷം കൂട്ടുകാരായ രണ്ട് നാലാം ക്ലാസുകാർ നാടുചുറ്റിക്കാണാനിറങ്ങുകയായിരുന്നു. നേരെ സ്വകാര്യ ബസിൽ കയറി യാത്ര തുടങ്ങി. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ പൈസ മുഴുവൻ കാലിയായി.
തുടർന്ന് അളഗപ്പ പോളിടെക്നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ കുട്ടികൾ കോക്കാടൻ ജെയ്സൺ എന്നയാളുടെ ഓട്ടോറിക്ഷയിൽ കയറി. സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നാണ് കുട്ടികൾ പറഞ്ഞത്. തങ്ങളുടെ കൈയ്യിൽ പണമില്ലെന്നും ഡ്രൈവറോട് പറഞ്ഞു. അതു സാരമില്ലെന്ന് ജെയ്സൺ പറഞ്ഞെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിന് പന്തികേട് തോന്നുകയായിരുന്നു.
കുട്ടികൾക്ക് തീരെ സ്ഥലപരിചയമില്ലെന്ന് കൂടി മനസിലാക്കിയ ജെയ്സൺ കുട്ടികളുടെ സ്കൂൾ ഐഡി കാർഡിലെ ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടികളെ കാണാതെ രക്ഷിതാക്കൾ ഇതിനുള്ളിൽ സ്കൂളിലെത്തിയിരുന്നു. ഒടുവിൽ ജെയ്സൺ തന്നെ കുട്ടികളെ രക്ഷിതാക്കൾക്കരികിലെത്തിച്ചു.
Read Also: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ
Read Also: ജയിച്ചാൽ കുടിയേറ്റം തടയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമർദത്തിലാക്കാൻ പുതിയ തന്ത്രവുമായി ട്രംപ്