സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലി പെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15നാണ്. ഒമാനിൽ ബലിപ്പെരുന്നാൾ ഈ മാസം 17ന്. (Eid ul Adha 2024 date announced in Saudi Arabia after moonsighting)
മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.
അതേസമയം ഹജ്ജിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.
സൗദി അറേബ്യയിൽ സാധാരണ മാസപ്പിറവി കാണാറുള്ള റിയാദിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ഹരീഖിൽ മാസപ്പിറവി ദൃശ്യമായതായി അറിയിപ്പ് വന്നത്.
Read More: സ്വകാര്യ പ്രാക്ടീസ്; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
Read More: ഇനി ‘ബിഗ് മാക്’ എന്ന പേര് ഉപയോഗിക്കാനാകില്ല; മക്ഡൊണാൾഡ്സിന് തിരിച്ചടി
Read More: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം; ചെയ്യേണ്ടത് ഇങ്ങനെ; അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന്