‘ബിഗ് മാക്’ എന്ന പേര് ഉപയോഗിക്കുന്നതിൽ മക്‌ഡൊണാൾഡിന് തിരിച്ചടി. ഐറിഷ് ഫാസ്റ്റ് ഫുഡ് നിർമ്മാതാക്കളായ സൂപ്പർമാകിന് അനുകൂലമായി ഇ.യു കോടതി വിധിച്ചു. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സൂപ്പർമാകിന് അനുകൂലമായി വിധി വന്നിരിക്കുന്നത്. (McDonald’s loses in chicken ‘Big Mac’ trademark dispute)
ചിക്കൻ സാൻഡ്‌വിച്ചുകൾക്കും ചിക്കൻ ഉൽപന്നങ്ങൾക്കും വേണ്ടി അഞ്ച് വർഷമായി ബിഗ് മാക് ലേബൽ ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിൽ മക്ഡൊണാൾഡ് പരാജയപ്പെട്ടുവെന്ന് കോടതി വിധിയിൽ പറഞ്ഞു . അഞ്ച് വർഷം തുടർച്ചയായി പേര് ഉപയോഗിക്കാത്തതിന് ശേഷം യൂറോപ്പിലെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആ പേരിടാൻ മക്ഡൊണാൾഡിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.
രണ്ട് ബീഫ് പാറ്റികൾ, ചീസ്, ചീര, ഉള്ളി, അച്ചാറുകൾ, ബിഗ് മാക് സോസ് എന്നിവ ഉപയോഗിച്ച് മക്ഡൊണാൾഡ് നിർമ്മിക്കുന്ന ഒരു ഹാംബർഗറാണ് ബിഗ് മാക്. അതേസമയം മക്ഡൊണാൾഡ്സിന് യൂറോപ്പിലെ പരമോന്നത കോടതിയിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാവുന്നതാണ്.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ സൂപ്പർമാക്, യൂറോപ്യൻ യൂണിയനിൽ കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതോടെയാണ് തർക്കം ഉണ്ടായത്. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബിഗ് മാക് എന്ന പേര് ട്രേഡ്മാർക്ക് ചെയ്തതിനാൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുമെന്ന് ആരോപിച്ച് മക്ഡൊണാൾഡ് രംഗത്തെത്തുകയായിരുന്നു.
Read More:വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം; ചെയ്യേണ്ടത് ഇങ്ങനെ; അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന്
Read More: ഇനി ചർച്ചയില്ല വിട്ടുവീഴ്ചയും; ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ മന്ത്രി ഗണേഷ് കുമാർ