രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കും. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ചില പാര്‍ട്ടികളും രാഹുലിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാഹുലല്ലാതെ തല്‍ക്കാലം മറ്റ് പേരുകള്‍ ചര്‍ച്ചയിലില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. (Rahul Gandhi To Become Opposition Party Leader)
പ്രതിപക്ഷത്തിരിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതോടെ അടുത്ത അകാംക്ഷ രാഹുല്‍ ഗാന്ധിയുടെ നീക്കത്തിലാണ്. 2019 ല്‍ 52 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിനെ ഇക്കുറി 99 ലെത്തിച്ചതില്‍ രാഹുലിന്‍റെ പങ്ക് വലുതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പ്രകടനവും, ഭാരത് ജോഡോ യാത്രയും രാഹുലിന്‍റെയും കോൺഗ്രസിന്റെയും പ്രതിച്ഛായ ഉയര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ രാഹുിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച നേതാക്കള്‍ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലും രാഹുല്‍ വരണമെന്ന വികാരം ശക്തമാണ്.
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചേര്‍ന്ന് ചെയര്‍ പേഴ്സണാകും ലോക് സഭ പ്രതിപക്ഷ നേതാവിനെ നാമനിര്‍ദ്ദേശം ചെയ്യുന്നത്. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഉടന്‍ ചേരുമെന്നാണ് വിവരം. എന്നാല്‍ രാഹുല്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ വിസമ്മതിച്ചാല്‍ കെ സി വേണുഗോപാല്‍, ശശി തരൂര്, മനീഷ് തിവാരി, ഗൗരവ് ഗോഗോയ് തുടങ്ങിയ നേതാക്കളാണ് പരിഗണനയിലുളളത്.
Read More: പാര്‍ട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ
Read More: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു