web analytics

സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര; സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസെടുക്കും; ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യും; സർക്കാർ ഹൈക്കോടതിയാൽ

കൊച്ചി: സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. (A criminal case will be filed against Sanju Techi; The license will be suspended for one year)

സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണൻ എന്നിവരെ പ്രതി ചേർത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കി.

തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടർപോളിന് ചോർച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

തടവുകാർക്കും ഇനി ‘ഫ്രഷ്’ മീൻ! ജയിലുകളിലേക്ക് മത്സ്യഫെഡിന്റെ വക സ്പെഷ്യൽ ഡെലിവറി; മെനുവിൽ വൻ മാറ്റം

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ മീൻ കറിക്കും വറുത്ത മീനിനും...

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന്

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന് കണ്ണൂർ: നിയമസഭ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു കൊച്ചി: അതിവേഗ ട്രെയിനായ...

കുടിവെള്ള ക്ഷാമം പറഞ്ഞ് ഇ–മെയിൽ അയച്ചു… രാത്രി തന്നെ വീട്ടിലെത്തി കേന്ദ്രമന്ത്രി!

കുടിവെള്ള ക്ഷാമം പറഞ്ഞ് ഇ–മെയിൽ അയച്ചു… രാത്രി തന്നെ വീട്ടിലെത്തി കേന്ദ്രമന്ത്രി! ഇരിങ്ങാലക്കുട:...

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ ഹൈദരാബാദ്: വൈൻ...

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം പോറ്റുന്ന അനിതയുടെ പോരാട്ടം

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം...

Related Articles

Popular Categories

spot_imgspot_img