യു.ഡി.എഫിൽനിന്നു നായർ, ക്രൈസ്തവ വോട്ടുകളും എൽ.ഡി.എഫിൽനിന്ന് ഈഴവ വോട്ടുകളും എൻ.ഡി.എയിലേക്ക് ചോർന്നത് ഈ വോട്ടുകളോ

കൊച്ചി: യു.ഡി.എഫിൽനിന്നു നായർ, ക്രൈസ്തവ വോട്ടുകളും എൽ.ഡി.എഫിൽനിന്ന് ഈഴവ വോട്ടുകളും എൻ.ഡി.എയിലേക്ക് ചോർന്നതായി വിലയിരുത്തൽ.( Nair and Christian votes from UDF and Ezhava votes from LDF to NDA) എൻ.ഡി.എ. മുന്നേറിയ നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുമുന്നണി എം.എൽ.എമാരുടേതാണ്.

എൻ.ഡി.എയിൽ വിജയം കുറിച്ച സുരേഷ് ഗോപി (4,12,338), തിരുവനന്തപുരത്ത് രണ്ടാമതെത്തിയ രാജീവ് ചന്ദ്രശേഖർ (342078), ആറ്റിങ്ങലിൽ മൂന്നാം സ്ഥാനത്തു വന്ന വി. മുരളീധരൻ (311779, 31.64 ശതമാനം) എന്നിവരെ മാറ്റി നിർത്തിയാൽ രണ്ടു ലക്ഷം വോട്ട് കടന്നവർ എൻ.ഡി.എയിൽ നാലു പേരുണ്ട്.

കാസർഗോഡ് മത്സരിച്ച എം.എൽ. അശ്വിനി (219558, 19.73 ശതമാനം), പാലക്കാട് സി.കൃഷ്ണകുമാർ (251578, 24.31 ശതമാനം), ആലപ്പുഴ ശോഭ സുരേന്ദ്രൻ (299648, 28.3 ശതമാനം), പത്തനംതിട്ട അനിൽ ആന്റണി(234406, 25.49 ശതമാനം) എന്നിവർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനം ഉയർത്തി ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. ഇക്കുറി ലഭിച്ചത് 19.24 ശതമാനം.

2019ലെ തെരഞ്ഞെടുപ്പിൽ കിട്ടിയത് 15.56 ശതമാനം. വർധന 3.68 ശതമാനം. 37,40,952 വോട്ടാണ് എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് ലഭിച്ചത്. 2019ൽ എൻ.ഡി.എയ്ക്ക് കിട്ടിയത് 31,71,792 വോട്ട്. 5,69,160 വോട്ടിന്റെ വർധന.

അതേസമയം യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു ശതമാനം കുറയുകയും ചെയ്തു. യു.ഡി.എഫിന് 2.24 ശതമാനവും എൽ.ഡി.എഫിനും 3.21 ശതമാനവും വോട്ടു കുറഞ്ഞു. 2019ൽ യു.ഡി.എഫിന് ലഭിച്ചത് 47.34 ശതമാനം വോട്ടായിരുന്നു. എൽ.ഡി.എഫിന് 35.15 ശതമാനവും.

തെക്കോട്ടുള്ള ജില്ലകളിൽ എൻ.ഡി.എ. കാര്യമായ തോതിൽ വോട്ടു വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 29 ശതമാനം വോട്ടു നേടിയത് ഇതര മുന്നണികളെ ഞെട്ടിച്ചു. അതുപോലെ ആറ്റിങ്ങലിൽ എൻ.ഡി.എ. സ്ഥാനാർഥി വി. മുരളീധരനും അമ്പരിപ്പിക്കുന്ന മുന്നേറ്റമാണ് കാഴ്ചവച്ചത്.

പുതുക്കാട്, ഇരിങ്ങാലക്കുട, നേമം, ആറ്റിങ്ങൽ, നാട്ടിക, തൃശൂർ, ഒല്ലൂർ, മണലൂർ, കാട്ടാക്കട, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ 11 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. മുന്നിലെത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. നേമം നിയമസഭാ മണ്ഡലത്തിൽമാത്രമാണ് ലീഡ് നേടിയിരുന്നത്. അഞ്ചു വർഷം പിന്നിടുമ്പോൾ നേട്ടം 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അവർക്കു കഴിഞ്ഞു.

അതേസമയം എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് തെരഞ്ഞെടുപ്പിൽ ഇക്കുറിയും ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. എൻ.ഡി.എ. കൺവീനർ കൂടിയായ ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതാണ് വലിയ തിരിച്ചടിയായത്.

ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നിവിടങ്ങളിലും ബി.ഡി.ജെ.എസ്. മത്സരിച്ചെങ്കിലും പ്രകടനം മങ്ങി. ചാലക്കുടിയിൽ ട്വന്റി 20ക്കു കിട്ടിയതിൽനിന്ന് 758 വോട്ടുമാത്രമേ എൻ.ഡി.എയ്ക്കു കൂടുതലായി നേടാനായുള്ളൂ.

Read Also: റെയിൽവേ,ആഭ്യന്തരം, പ്രതിരോധം, ധനം, ഐടി…മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; സഹമന്ത്രി സ്ഥാനങ്ങളിൽ സഖ്യക്ഷികൾ

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img