web analytics

ഹാട്രിക് തികച്ച് കൊല്ലത്തിന്റെ പ്രേമലു; താര സ്ഥാനാർത്ഥികളെ ഇറക്കിയിട്ടും ക്ലച്ചുപിടിക്കാതെ എൻ.ഡി.എയും എൽ.ഡിഎഫും

കൊല്ലം: ജനകീയതയും ജനസേവനവും സമം ചേർത്ത് കൊല്ലത്തിന്റെ പ്രേമലു ഹാട്രിക് തികച്ചു. യു.ഡി.എഫിലെ എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ രണ്ട് സിനിമ താരങ്ങളെ ഇറക്കിയാണ് ഇടത്, എൻ.ഡി.എ മുന്നണികൾ കൊല്ലത്ത് പരീക്ഷണം നടത്തിയത്.

ചലച്ചിത്ര താരവും എം.എൽ.എയുമായ എം.മുകേഷ് എൽ.ഡി.എഫിനായും ജി കൃഷ്ണകുമാർ എൻ.ഡി.എയ്ക്കായും കാടിളക്കി പോരാട്ടം നടത്തിയെങ്കിലും പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിന് മുകളിലേക്ക് കുതിച്ചുകയറി. ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളെല്ലാം പ്രേമചന്ദ്രന് ലഭിച്ചതിനാലാണ് ഭൂരിപക്ഷം ഇത്രത്തോളം ഉയർന്നതെന്നാണ് വിലയിരുത്തൽ.

അടിയൊഴുക്കുകൾ ശക്തമായ മണ്ഡലത്തിൽ മുന്നണികളെല്ലാം കരുതലോടെയാണ് പ്രചാരണം നടത്തിയത്. മോഡിയുടെ പാർലമെന്റിലെ വിരുന്നിൽ പങ്കെടുത്തതടക്കം ഉയർത്തിക്കാട്ടി പ്രേമചന്ദ്രനെതിരേ ഇടതുമുന്നണി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ന്യൂനപക്ഷ വോട്ടുകൾ അതിൽ ഒഴുകിപ്പോയില്ല.

ജനകീയതയും മണ്ഡലത്തിൽ സുപരിചിതനെന്ന പേരും പ്രേമചന്ദ്രന് തുണയായി മാറി. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയ പ്രേമചന്ദ്രനെ തങ്ങളുടെ എം.പിയാക്കാതിരിക്കാൻ കൊല്ലത്തുകാ‌ർക്ക് കഴിയുമായിരുന്നില്ല.

കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. 2014ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെയും 2019ൽ ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും തോൽപ്പിച്ചാണ് പ്രേമചന്ദ്രൻ ലോകസഭയിലെത്തിയത്.

അതിനാൽ ഇത്തവണ പാർട്ടി അംഗമല്ലാത്ത വെള്ളിത്തിരയിലെ താരമായ മുകേഷിനെയാണ് ഇടതുമുന്നണി സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17611 ഭൂരിപക്ഷമുണ്ടായിരുന്ന മുകേഷിന് കഴിഞ്ഞ തവണ കിട്ടിയത് 2072 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.

കണക്കുകൾ ഇങ്ങനെയാണെങ്കിലും കൊല്ലത്തെ രാഷ്ട്രീയ പോരിനെ വേറിട്ടതാക്കുന്നത് ശക്തമായ അടിയൊഴുക്കുകളാണ്. താര സ്ഥാനാർത്ഥിയെ ഇറക്കി ഇത്തവണ കൊല്ലം തിരിച്ചുപിടിക്കാൻ എതിർമുന്നണികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അഭിപ്രായ സർവേകളിലെല്ലാം പ്രേമചന്ദ്രനായിരുന്നു മുന്നിൽ. 2014 മുതൽ തുടരുന്ന വിജയം ഇത്തവണയും പ്രേമചന്ദ്രന്റെ കൈകളിലായിരിക്കുമെന്നാണ് സർവേകൾ. ഇത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ ഫലം. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറിയെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. മുകേഷിനും എൻ.ഡി.എ സ്ഥാനാർത്ഥിയായ ജി. കൃഷ്ണകുമാറിനും താര പരിവേഷമുണ്ട്. ഇവർ വോട്ട് ചോദിച്ചെത്തുമ്പോൾ താരം എന്ന നിലയിൽ പ്രത്യേക സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഇടത് വോട്ടിനൊപ്പം താരമെന്ന നിലയിലുള്ള സ്വീകാര്യത കൂടി വോട്ടായി മാറിയാൽ പ്രേമചന്ദ്രനെ വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇരുമുന്നണികളും. ഈ പ്രതീക്ഷകളാണ് കൊല്ലത്തുകാ‌ർ തകർത്തത്.

ചവറ, പുനലൂ‌ർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലത്തുള്ളത്. ഇതിൽ കുണ്ടറ ഒഴികെയുള്ളതെല്ലാം എൽ.ഡി.എഫ് ഭരണത്തിലാണ്. 2014ലും 2109ലും ലോക്സഭാ മണ്ഡലപരിധിയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈപ്പിടിയിൽ ആയിരിക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയ പ്രേമചന്ദ്രൻ കൊല്ലത്ത് വിജയിച്ചത്. അതുവരെ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രൻ ഒരു സുപ്രഭാതത്തിൽ മുന്നണി മാറി യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടും അദ്ദേഹത്തിന് വിജയം നേടാനായി.

 

Read Also: ഹൈ ലീഡുമായി ഹൈബി ഈഡൻ; ഷൈൻ ചെയ്യാനാവാതെ കെ ജെ ഷൈൻ; എറണാകുളത്ത് യുഡിഎഫിന് റെക്കോർഡ് മുന്നേറ്റം

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു തൃശൂർ:...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന്...

Related Articles

Popular Categories

spot_imgspot_img