തൃശൂരില്‍ അരലക്ഷത്തിലേറെ ലീഡുയർത്തി സുരേഷ് ഗോപിയുടെ മുന്നേറുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് നിലവില്‍ സുരേഷ് ഗോപിയുള്ളത്. അനുവാദം ലഭിച്ചാല്‍ ഉടൻ തന്നെ ഹെലികോപ്ടറില്‍ അദ്ദേഹം തൃശൂരിലേയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ കേരളത്തില്‍ ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കർ ശാസ്താംകോട്ടയിലെ വീട്ടില്‍ നേരിട്ടെത്തി സുരേഷ് ഗോപിയെ അഭിനന്ദിച്ചു.
തൃശൂർ പൂരം പോലെ ആവേശംമുറ്റി നിന്ന വോട്ടെണ്ണലിൽ എൽഡിഎഫ് ആയിരുന്നു തുടക്കത്തിൽ ലീഡ് ചെയ്തത്. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ സുരേഷ് ഗോപി ലീഡ് ഉയർത്തി. പിന്നീട് വോട്ടെണ്ണിയ ഓരോ റൗണ്ടിലും വ്യക്തമായ മേധാവിത്വം പുലർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 72763 കടന്നിരിക്കുകയാണ്.
Read More: സി പി എമ്മിന് ആശ്വാസ വാർത്ത; കേരളം കൈവിട്ടെങ്കിലും രാജസ്ഥാനിലും തമിഴ് നാട്ടിലും നേട്ടം
Read More: കുത്തനെ ഉയർന്ന് സ്വർണവില; ഈ മാസത്തെ ആദ്യ വില വർദ്ധനവ്..അറിയാം പുതിയ പവന്‍ നിരക്ക്
Read More: കേന്ദ്രത്തിൽ ഒപ്പത്തിനൊപ്പം; എക്സിറ്റ് പോളുകളെ തള്ളി ഇന്ത്യ സംഖ്യത്തിന്റെ മുന്നേറ്റം