web analytics

പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; യുവതിയെ ഇടിച്ചിട്ടു, മൂക്കിനും തുടയ്ക്കും പരിക്ക്

പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി യുവതിയെ ഇടിച്ചിട്ടു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിടുകയായിരുന്നു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി പിന്നീട് അയൽപക്കത്തെ ഗേറ്റും തകർത്ത് ഓടിപ്പോയി. യുവതിയുടെ ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Read Also: തുടർഭരണത്തിലേക്ക്; സിക്കിമിൽ എസ്കെഎം അരുണാചലിൽ ബിജെപിക്കും അധികാരം

Read Also: എക്സിറ്റ് പോൾ അല്ല, ഇതാണ് ‘മോദി പോൾ’; പരിഹസിച്ച് രാഹുൽ ഗാന്ധി; ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ്‌ നേടുമെന്നും പ്രതികരണം

Read Also: മൂക്ക് കൊണ്ട് ‘ക്ഷ, ണ്ണ, ക്ക, ങ്ക’ അല്ല A to Z, ടൈപ്പ് ചെയ്യും; അതും 25 സെക്കൻ്റിൽ; ഇത് ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു തൃശൂർ:...

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും

പിണറായി പറഞ്ഞിട്ടും കേൾക്കാതെ സിപിഐ; മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കും പിഎം ശ്രീ വിവാദത്തില്‍...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന് സുഹൃത്തുക്കള്‍

മിന്നല്‍ പ്രളയത്തില്‍ നശിച്ച ബസിന് പകരം മറ്റൊരു ബസ് സമ്മാനിച്ച് മൂന്ന്...

Related Articles

Popular Categories

spot_imgspot_img