റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; 4 ട്രെയിനുകൾ പിടിച്ചിട്ടു, സംഭവം തൃശൂരിൽ

തൃശൂരിൽ കനത്ത മഴയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ രാവിലെ 10.30നാണ് സംഭവം. നാല് ട്രെയിനുകൾ പിടിച്ചിട്ടെങ്കിലും മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷന് മുമ്പായിട്ടാണ് ട്രാക്കിലേക്ക് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണത്.

ഇതോടെ തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം – ബംഗളൂരു ഇന്‍റർസിറ്റി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എന്നീ വണ്ടികൾ പുതുക്കാട് സ്റ്റേഷനിൽ നിർത്തിയിട്ടു. 10.45 ഓടെ പാളത്തിൽ നിന്നും മണ്ണ് മാറ്റി ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു.

ഇതിനിടെ കനത്ത മഴയില്‍ ചാലക്കുടി റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് പോകാത്തതാണ് വെള്ളക്കെട്ടിന് കാരണമായത്. അടിപ്പാതയില്‍ നിന്നും വെള്ളം ഒഴുകി പോകാനായി പുഴയിലേക്കിട്ടിരിക്കുന്ന പൈപ്പ് അടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്.

 

 

Read More: നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും

Read More: വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി നരേന്ദ്ര മോദി; മടങ്ങി

Read More: തിരുവാതിര ഞാറ്റുവേലക്കു മുന്നേ, തിരിമുറിയാ മഴ; റെഡ് അലർട്ട് മൂന്നു ജില്ലകളിൽ; അടുത്ത മണിക്കൂറുകളിൽ മഴ കനക്കും 

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

Related Articles

Popular Categories

spot_imgspot_img