വിവേകാനന്ദപ്പാറയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി നരേന്ദ്ര മോദി; മടങ്ങി

കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിച്ച മോദി കന്യാകുമാരിയിൽനിന്ന് ഹെലികോപ്റ്റർ മാർഗമാണ് തിരുവനന്തപുരത്തെക്ക് തിരിച്ചത്.

അതേസമയം ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്.

അതുപോലെ തന്നെ സഭാ മണ്ഡപത്തിലും ധ്യാന മണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളോടയാണ് മോദി മടങ്ങിപ്പോകാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്. സ്വന്തം മണ്ഡലമായ വാരാണസിയിലേക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുക.

 

 

Read More: തിരുവാതിര ഞാറ്റുവേലക്കു മുന്നേ, തിരിമുറിയാ മഴ; റെഡ് അലർട്ട് മൂന്നു ജില്ലകളിൽ; അടുത്ത മണിക്കൂറുകളിൽ മഴ കനക്കും 

Read More: കുടിശ്ശിക 1000 രൂപ; വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

Read More: പ്രോട്ടീൻ പൗഡറുകള്‍ വില്‍ക്കുന്നതിനുള്ള ലൈസൻസിന്റെ മറവിൽ നടത്തിയത് മുലപ്പാൽ വിൽപ്പന; 50 മില്ലിലിറ്ററിന് 500 രൂപ, നൽകിയവരുടെ പേരും കുപ്പിയിൽ; സ്ഥാപനം സീല്‍ ചെയ്തു ഭക്ഷ്യസുരക്ഷാ വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Other news

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു

കോട്ടയത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ...

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ

KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ KSRTCയിൽ ഇനി വിളിക്കാൻ പുതിയ നമ്പർ....

Related Articles

Popular Categories

spot_imgspot_img