ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ പുതിയ വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് യു.എസ്. പ്രസിഡൻ്റ് ജോ ബൈഡൻ. എല്ലാ ഇസ്രയേൽ ബന്ദികളെയും മോചിപ്പിക്കുന്നതും ഇസ്രയേൽ തടവിലാക്കിയ ഫലസ്തീനികളെ വിട്ടു കിട്ടുന്നതും ഉറപ്പാക്കുന്നതുമാണ് “സമഗ്രമായ പുതിയ നിർദ്ദേശം”
എല്ലാ ബന്ദികളെയും നാട്ടിലേക്ക് കൊണ്ടുവരികയും ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പാക്കുകയും ഹമാസ് അധികാരത്തിൽ വരാതെ നോക്കുന്നതും ഇസ്രയേലികൾക്കും ഫലസ്തീനിക്കും ഒരുപോലെ മികച്ച ഭാവി പ്രദാനം ചെയ്യുന്ന രാഷ്ട്രീയ ഒത്തുതീർപ്പിന് കളമൊരുക്കുകയും ചെയ്യുന്നതാണ് പുതിയ നിർദ്ദേശം. “അനിശ്ചിതകാല യുദ്ധം” ആഗ്രഹിക്കുന്ന ഇസ്രായേലിന്റെ മനസ്സ് മാറണമെന്ന് കരാർ മുന്നോട്ടു വെച്ച ജോ ബൈഡൻ പറഞ്ഞു, കരാർ അംഗീകരിക്കാൻ ഹമാസിനോടും ഇസ്രായേൽ നേതാക്കളോടും ബൈഡൻ അഭ്യർഥിച്ചു.
ആറാഴ്ചത്തെ വെടിനിർത്തലിൽ ഉടനടി ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള നിർദ്ദേശം അദ്ദേഹം വിശദീകരിച്ചു. അതേ സമയം, ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻവലിക്കൽ നടത്തും. ഗാസയിലെ ഇസ്രായേൽ ബന്ദികളെ പലസ്തീൻ തടവുകാരുമായി വെച്ചു മാറുകയും ഓരോ ദിവസവും 600 ട്രക്കുകൾ മാനുഷിക സഹായം ഗസയിൽ എത്തിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ, ഹമാസും ഇസ്രായേലും ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യം കുറിക്കും. അവസാന ഘട്ടത്തിൽ അന്താരാഷ്ട്ര പിന്തുണയോടെ ഗാസയിൽ പുനർനിർമ്മാണ പ്രവർത്തനം നടത്തുകയും ചെയ്യുന്നതാണ് കരാർ.
Read also: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിൽ









