web analytics

സൈബറിടങ്ങളിൽ കോൺഗ്രസ് തേരോട്ടം; മോദിയുടെ പ്രസംഗങ്ങളെക്കാള്‍ കാഴ്ചക്കാർ കൂടുതൽ രാഹുലിന്

സൈബർ ലോകത്ത് ബിജെപിയെ തോൽപ്പിച്ച് കോൺ​ഗ്രസിന്റെ മുന്നേറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ കോൺ​ഗ്രസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.മാര്‍ച്ച് 16 മുതല്‍ മെയ് 30 വരെയുള്ള കണക്കുകള്‍ പ്രകാരം യൂട്യൂബില്‍ കോണ്‍ഗ്രസിന്റെ വീഡിയോകള്‍ നേടിയത് 61. 3 കോടി കാഴ്ചക്കാരെയാണ്. ബിജെപിക്ക് ഇക്കാലയളവിൽ നേടാനായത് വെറും 15 കോടി കാഴ്ചക്കാരെയും.

തെരഞ്ഞെടുപ്പ് പ്രസം​ഗങ്ങളിൽ മോദിയെക്കാൾ രാ​ഹുൽ ​ഗാന്ധിയാണ് സൈബറിടങ്ങളിൽ തിളങ്ങിയത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയാണ് സമൂഹ മാധ്യമങ്ങളെ കൃത്യമായി ഉപയോ​ഗിച്ചതെങ്കിൽ, ഇക്കുറി കോൺ​ഗ്രസ് സൈബറിടങ്ങളിൽ ബിജെപിയേയും കടത്തിവെട്ടുന്ന കാഴ്ച്ചയാണ്.

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മോദിയുടെ പ്രസംഗങ്ങളെക്കാള്‍ കാഴ്ചക്കാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
എക്സില്‍ ബിജെപിയെ 3.9 ലക്ഷം പേര്‍ പുതിയതായി പിന്തുടര്‍ന്നപ്പോള്‍ 3.1 ലക്ഷം പേര്‍ കോണ്‍ഗ്രസ് പേജിലേക്കെത്തി. എന്നാല്‍ പുതിയ യൂട്യൂബ് സബ്സ്കൈബേഴ്സിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മിപാര്‍ട്ടിയാണ് ഒന്നാമത്. കോണ്‍ഗ്രസ് രണ്ടാമതും ബിജെപി മൂന്നാമതുമായി. രാഹുല്‍ ഗാന്ധിയെ 26 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയതായി പിന്തുടര്‍ന്നപ്പോള്‍ മോദിയെ തേടി 20 ലക്ഷം പേരെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം 8.9 കോടിയാണ്. രാഹുലിനെ ആകെ പിന്തുടരുന്നത് 86 ലക്ഷം പേരും. സമൂഹമാധ്യമങ്ങളെ കൂടുതലായി കോണ്‍ഗ്രസ് ഉപയോഗിച്ച് തുടങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ സോഷ്യലിടത്ത് കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നത്.

 

 

Read Also:സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്; ഒദ്യോഗിക ഇ മെയിൽ വഴി തട്ടിയെടുത്തത് 7 കോടി; മുൻ മാനേജർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തിലേറെയായി കടുത്ത ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ,...

കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം: ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

കണ്ണൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടം: ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു കണ്ണൂര്‍: ഇന്ന്...

Related Articles

Popular Categories

spot_imgspot_img