മഴക്കാലമായാൽ ഈയ്യാംപാറ്റകളുടെ ശല്യം കാരണം വീടുകളിലും ജോലി സ്ഥലങ്ങളിലും സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കാറില്ല. വീട്ടിലെ ലെെറ്റിന് ചുറ്റും കൂട്ടംകൂട്ടാമായാണ് ഇവ എത്താറുള്ളത്. ഇവയെ തുരത്താൻ എത്ര ശ്രമിച്ചാൽ അതത്ര എളുപ്പമല്ല. എന്നാൽ ഇവയുടെ ശല്യം ഒഴിവാക്കാൻ ചില പൊടിക്കെെകൾ ഉണ്ട്.
മഴക്കാലത്ത് ശല്യമാകുന്ന ഈ പറക്കുന്ന പ്രാണികളെ നശിപ്പിക്കാൻ ഏറ്റവും പ്രയോജനകരമായ ഒന്നാണ് ബഗ് സാപ്പറുകൾ. ഈ ഉപകരണത്തിൽ വെളിച്ചം നൽകാൻ ഒരു ബൾബും അതിന് ചുറ്റും വെെദ്യുതി കടത്തിവിട്ട കമ്പികളും കാണും. വെളിച്ചം കണ്ട് പ്രാണികൾ ഇതിൽ വന്നിരിക്കാൻ ശ്രമിക്കുകയും വെെദ്യുതാഘാതമേറ്റ് ചത്തുപോകുകയും ചെയ്യും. ഇത്തരം സാപ്പറുകൾ ഓൺലെെനിൽ നിന്നോ മാർക്കറ്റിൽ നിന്നോ വാങ്ങാം. ഇവ ഉപയോഗിക്കുന്നതിന് മുൻപ് വീട്ടിലെ ലെെറ്റുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മാത്രം.
ഇവയെ തുരത്താൻ പറ്റിയ മറ്റൊരു മാർഗമാണ് ഓറഞ്ച് ഓയിൽ. വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. കുറച്ച് ഓറഞ്ച് ഓയിൽ ഒരു സ്പ്രേ കുപ്പിയിൽ നിറച്ച ശേഷം അവ ഈയലുകൾ അധികമായി വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക. വീട്ടിലെ ജനലിലും ഫർണിച്ചറിലും സ്പ്രേ ചെയ്യുന്നത് നല്ലതാണ്. വീട്ടിന് അടുത്ത് നിൽക്കുന്ന മരത്തിന്റെ ചില്ലകൾ മുറിച്ച് മാറ്റുന്നതും ഇതിന് ഒരു പരിഹാരമാണ്. ചിതലിൽ നിന്നാണ് ഇവറ്റകൾ വരുന്നത്. അതിനാൽ വീട്ടിലും പരിസരത്തും ചിതൽ വരാതെ നോക്കണം. ചിതലിനെ അകറ്റാൻ ചില മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. വീടിനോട് മുട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുക, മര ഉത്പന്നങ്ങൾ വീട്ടിൽ നനവില്ലാത്ത ഭാഗത്ത് സൂക്ഷിക്കുക. അങ്ങനെ നമ്മുക്ക് ചിതൽ വരുന്നത് തടയാം. ചിതൽ ഉള്ള ഭാഗത്ത് ഒരു കപ്പ് വെള്ളത്തിൽ രണ്ട് സ്പൂൺ കായം കലർത്തി തളിയ്ക്കുക. അത് ചിതലിനെ നശിപ്പിക്കുന്നു.
Read Also: കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി