പത്തനംതിട്ട : ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വെളിച്ചത്തു കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.
ആറന്‍മുള പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ ഉമേഷിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് അനുമതി തേടിയില്ല, മേലുദ്യോഗസസ്ഥരെ മോശമായി ചിത്രീകരിച്ചു തുടങ്ങിയ വീഴ്ചകള്‍ ചൂണ്ടികാട്ടിയാണ് അച്ചടക്ക നടപടി.
മെയ് 28നാണ് ഉമേഷ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി ഉമേഷ് വളളിക്കുന്ന് എന്ന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഉമേഷിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങിയത്. ഉമേഷിന് ലഭിക്കുന്ന മൂന്നാമത്തെ സസ്‌പെന്‍ഷനാണിത്.
ഗുണ്ട തമ്മനം ഫൈസലിന്റെ വിരുന്നുണ്ട ഡിവൈഎസ്പിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉമേഷിന്റെ പരാതി. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ടെന്നും അത് ആരെന്ന് ഡിജിപിയോട് ചോദിച്ചാല്‍ അറിയാന്‍ കഴിയില്ല. അതിന് താഴെക്കിടയിലുളള ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ചോദിക്കണമെന്നും ഉമേഷ് പറഞ്ഞിരുന്നു.
Read Also: കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേർ അറസ്റ്റിൽ









