web analytics

ചട്ടലംഘനം; എച്ച്എസ്‌ബിസി ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ

എച്ച്എസ്‌ബിസിക്ക് 36.38 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) ലഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 1999 ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിലുള്ള റിപ്പോർട്ടിംഗ് ആവശ്യകതകൾ എച്ച്എസ്ബിസി ബാങ്ക് പിന്തുടരുന്നില്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.

ഫെമയുടെ ലംഘനം ചൂണ്ടിക്കാട്ടി എച്ച്എസ്ബിസിക്ക് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിന് മറുപടിയായി ബാങ്ക് രേഖാമൂലമുള്ള മറുപടിയും നൽകിയിട്ടുണ്ട്. കേസിൻ്റെ വസ്‌തുതകളും ഒപ്പം വിഷയത്തിൽ ബാങ്കിൻ്റെ മറുപടിയും പരിഗണിച്ച ശേഷം, ലംഘനങ്ങൾ തെളിയിക്കപ്പെട്ടതാണെന്നും പിഴ ചുമത്തേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ നിഗമനത്തിന് പിന്നാലെയാണ് പിഴ തുക തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തിയിരുന്നു. ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് കാരണം. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയും പിഴ ചുമത്തിയതായി ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ച, സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ ആർബിഐ നടപടി എടുത്തിരുന്നു. കർണാടക ബാങ്കിന്റെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്.

 

 

Read More: ആർക്കും വേണ്ടാത്ത 78,213 കോടി;ഇന്ത്യയിലെ ബാങ്കുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍ വര്‍ധന

Read More; ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഉറച്ച് മലയാളി; ഖത്തർ ടീമിനുവേണ്ടി കളത്തിലിറങ്ങാൻ കണ്ണൂരുകാരൻ

Read More: നടുറോഡിൽ പോലീസുകാരെ വിറപ്പിക്കുന്ന നടി; നിവേദ പൊതു രാജിൻ്റെ വീഡിയോ വൈറൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img