web analytics

ഈ പെട്ടിക്കട ഒരു ലക്കി കടയാണ്; ദിവസവും 30000 പ്രൈസുണ്ട്; ഇപ്പോൾ ദാ 12 കോടിയും; ജയയുടെ ലോട്ടറി വിശേഷങ്ങൾ

ആലപ്പുഴ: വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം വിസി 490987 എന്ന ടിക്കറ്റിനാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആ ഭാ​ഗ്യവാനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മലയാളികൾ. 12 കോടിരൂപ സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് ഒരു പെട്ടിക്കടയിൽ നിന്നാണ്. ആലപ്പുഴയിലെ പഴവീട് എന്ന സ്ഥലത്ത് പെട്ടിക്കട നടത്തുന്ന ജയയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റുകളിൽ ഏറെയും വാങ്ങിയത് പ്രദേശവാസികൾ തന്നെയാണെന്നും മറ്റു ചിലരും ടിക്കറ്റ് വാങ്ങിയിരുന്നെന്നും എന്നാൽ, ആരാണ് ആ ഭാ​ഗ്യവാൻ എന്ന് അറിയില്ലെന്നുമാണ് ജയ പറയുന്നത്.

തൃക്കാർത്തിക എന്ന ഏജൻസിയിലെ അനിൽ കുമാർ എന്ന ഏജന്റിൽ നിന്നും നിന്നും ചില്ലറ വില്പനക്കാരി ജയ വാങ്ങി വിറ്റ ടിക്കറ്റിനാണ് 12 കോടി അടിച്ചത്. പത്തെണ്ണമുള്ള ഒരു ലോട്ടറി ബുക്കാണ് ജയ വാങ്ങിയത്. കഴിഞ്ഞ ആഴ്ചയാണ് ബമ്പർ വിൽക്കാൻ ഇട്ടതെന്നാണ് ജയ പറയുന്നത്. നാലാന്ന് വിറ്റും തീർന്നു. അനിൽ കുമാറിന്റെ പക്കൽ നിന്നും പതിനെട്ടിനാണ് ടിക്കറ്റ് വാങ്ങിയത്. ബമ്പറിന്റെ ഒരു ബുക്ക് മാത്രമെ എപ്പോഴും താൻ വിൽക്കാറുള്ളൂ എന്നും ജയ പറയുന്നു.

മുപ്പതിനായിരം രൂപയൊക്കെ ജയ വിൽക്കുന്ന ടിക്കറ്റുകൾക്ക് മുമ്പും അടിച്ചിട്ടുണ്ട്. ജനുവരി മുതൽ മിക്ക മാസവും മുപ്പതിനായിരം വച്ച് അടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും ജയയുടെ കടയിൽ നിന്നും വാങ്ങിയ ടിക്കറ്റിന് സമ്മാനം അടിച്ചിരുന്നു. തന്റേത് ഒരു ലക്കി കടയാണെന്ന് ജയ പറയുന്നു. കഴിഞ്ഞ പതിനാറ് വർഷമായി ലോട്ടറി വിൽപ്പന നടത്തുന്നുന്ന ജയക്ക് വലിയ മോ​ഹങ്ങൾ ഒന്നുമില്ല. പന്ത്രണ്ട് ലക്ഷത്തിന്റെ കടം ഉണ്ട്. വീടിന്റെ ലോൺ, മകന്റെ പഠിത്തം തുടങ്ങിയവയാണ് ലക്ഷ്യം.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിൻറെ ഒന്നാം സമ്മാനം.

 

 

Read Also:ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മാസം 8500 രൂപ കിട്ടും; പോസ്റ്റോഫീസിൽ അക്കൗണ്ട് തുടങ്ങാൻ തിരക്കോട് തിരക്ക്; പണി കിട്ടിയത് തപാൽ വകുപ്പ് ഉദ്യോഗസ്ഥർക്കും

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

Related Articles

Popular Categories

spot_imgspot_img