web analytics

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മാസം 8500 രൂപ കിട്ടും; പോസ്റ്റോഫീസിൽ അക്കൗണ്ട് തുടങ്ങാൻ തിരക്കോട് തിരക്ക്; പണി കിട്ടിയത് തപാൽ വകുപ്പ് ഉദ്യോഗസ്ഥർക്കും

ബെംഗളൂരു: ഇൻഡ്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം വിശ്വസിച്ച് സ്ത്രീകൾ കൂട്ടത്തോടെ പോസ്റ്റോഫീസുകളിൽ അക്കൗണ്ട് തുറക്കാനെത്തുന്നെന്ന് റിപ്പോർട്ട്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ദാരിദ്ര്യ രേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകൾക്ക് പ്രതിമാസം 8500 രൂപ നേരിട്ട് അക്കൗണ്ടിൽ നൽകുന്ന മഹാലക്ഷ്മി പദ്ധതി നടപ്പാക്കുമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.

ഇത് വിശ്വസിച്ചാണ് സ്ത്രീകൾ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി കൂട്ടത്തോടെ എത്തുന്നത്. കർണാടകയിലെ ശിവാജിനഗർ, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇന്ത്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം ഉടൻ നടപ്പാക്കുമെന്ന വിശ്വാസത്തിൽ അക്കൗണ്ട് തുറക്കാൻ എത്തുന്നത്.

ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകൾ കൂട്ടത്തോടെയെത്തുന്നത്.ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ജൂൺ നാല് മുതൽ സ്ത്രീകൾക്ക് പണം ലഭിച്ചുതുടങ്ങുമെന്ന പ്രചാരണത്തിന് പിന്നിൽ ഒരു കോൺഗ്രസ് എം.എൽ.എയാണ് എന്നാണ് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ പറയുന്നത്. ദാരിദ്രകുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ നൽകുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗ്യാരണ്ടി പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്.

വലിയ തിരക്കിനെ തുടർന്ന് പോസ്റ്റ് ഓഫീസിന് പുറത്ത് അക്കൗണ്ട് തുറക്കാനായി കൂടുതൽ കൗണ്ടറുകൾ തുറക്കേണ്ട സാഹചര്യം പോലുമു ണ്ടായിരുന്നു. പോസ്റ്റ്മാൻമാരെയാണ് ഈ കൗണ്ടറുകളിൽ നിയോഗിച്ചത്. നേരത്തേ 50 മുതൽ 60 വരെ പുതിയ അക്കൗണ്ടുകൾ തുറന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 മുതൽ 600 വരെ അക്കൗണ്ടുകളാണ് തുറക്കപ്പെടുന്നതെന്നും ചിലദിവസങ്ങളിൽ 1000 അക്കൗണ്ടുകൾ വരെ തുറന്നിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് അധികൃതർ പറയുന്നു.

തപാൽ വകുപ്പ് 2000 അല്ലെങ്കിൽ 8500 രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറൽ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മൻജേഷ് പറഞ്ഞു. എന്നാൽ ഇത് ആരോ പറഞ്ഞുപരത്തിയ വ്യാജപ്രചാരണമാണ്. തപാൽ വകുപ്പ് ഇത്തരത്തിൽ ഒരു തുകയും നൽകുന്നില്ല. എന്നാൽ ഈ അക്കൗണ്ട് എല്ലാ തരം ഓൺലൈൻ പണമിടപാടുകൾക്കായും സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കാര്യങ്ങൾ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ പറയുന്നുണ്ട്. കൂടാതെ ഇത് വിശദീകരിക്കുന്ന പോസ്റ്ററുകൾ പോസ്റ്റ് ഓഫീസുകളിൽ പതിച്ചിട്ടുമുണ്ട്. ഇത് അറിഞ്ഞശേഷവും അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് അത് ചെയ്തുകൊടുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.

 

 

Read Also:ലോക്കോ പൈലറ്റുമാർ സമരം ചെയ്യും, സർവീസ് മുടക്കാതെ; വ്യവസ്ഥകൾ പാലിക്കും വരെ പ്രതിഷേധം

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി മോക്ക് ഡ്രിൽ; താൽക്കാലിക ഗതാഗത നിയന്ത്രണം...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

മോന്‍താ ഇന്ന് തീരം തൊടും;സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img